ചിന്നക്കട ട്രാഫിക് ഐലന്‍ഡിന് വിട

കൊല്ലം: പ്രസ്ക്ളബിന് മുന്നിലെ ട്രാഫിക് ഐലന്‍ഡ് വെള്ളിയാഴ്ച രാത്രി പൊളിച്ചുമാറ്റി. ചിന്നക്കട അടിപ്പാത നിര്‍മാണത്തിനായാണ് ഐലന്‍ഡ് പൊളിച്ചത്. ഇനി പുതിയ മുഖമുള്ള നഗരത്തിനായി കാത്തിരിക്കാം. 32 വര്‍ഷം മുമ്പാണ് ട്രാഫിക് ഐലന്‍ഡ് സ്ഥാപിച്ചത്. മേല്‍പാലമുള്ളപ്പോള്‍ ബീച്ചിലേക്കും പാലത്തിലേക്കും നഗരത്തിലേക്കും വരുന്ന വാഹനങ്ങള്‍ പൊലീസ് നിയന്ത്രിച്ചത് ഈ ട്രാഫിക് ഐലന്‍ഡില്‍ നിന്നാണ്. ഇപ്പോള്‍ നഗരത്തില്‍ റൗണ്ടാക്കിയ സ്ഥലത്തും നേരത്തേ ട്രാഫിക് ഐലന്‍ഡ് ഉണ്ടായിരുന്നു. ഇനി എല്ലാം ഓര്‍മകളില്‍ മാത്രം. അടിപ്പാത നിര്‍മാണംകൂടി പൂര്‍ത്തിയാകുന്നതോടെ പുതിയ മുഖമായിരിക്കും ചിന്നക്കടക്കുണ്ടാവുക. ഐലന്‍ഡ് പൊളിച്ചുമാറ്റിയതോടെ ബീച്ച് ഭാഗത്തേക്കുള്ള റോഡിന് വീതികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.