കൊല്ലം: മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന മാവേലി എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന മൂന്നേകാൽ കിലോ വരുന്ന സ്വ൪ണാഭരണങ്ങൾ പിടികൂടി. സംഭവത്തിൽ തൃശൂ൪ അയ്യന്തോൾ തട്ടിൽ വീട്ടിൽ ജോഷി (39)യെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിലെ പരിശോധനക്കിടെയാണ് സ്വ൪ണം കണ്ടത്തെിയത്. റിസ൪വേഷൻ കോച്ചിൽ ജനറൽ ടിക്കറ്റുമായി കയറിയ ജോഷിയെ ചോദ്യംചെയ്തപ്പോഴാണ് കൈവശമുണ്ടായിരുന്ന ബാഗിൽ സ്വ൪ണമാണെന്ന് കണ്ടത്തെിയത്. വിവിധ തരത്തിലുള്ള വളകൾ, മോതിരം, കമ്മൽ, ലോക്കറ്റ്, ജിമിക്കി, ബ്രേസ്ലെറ്റുകൾ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സ്വ൪ണത്തെ സംബന്ധിക്കുന്ന രേഖകൾ ഉണ്ടായിരുന്നില്ല.
സ്വ൪ണം കളവുമുതലാണോയെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നതിന് കൊണ്ടുവന്നതാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഓണം പ്രമാണിച്ച് റെയിൽവേ പൊലീസിൻെറ നേതൃത്വത്തിൽ ട്രെയിനുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. എസ്.ഐ മുരളീകൃഷ്ണൻ, എ.എസ്.ഐ ഷരീഫ്കുഞ്ഞ്, സീനിയ൪ സി.പി.ഒമാരായ അനിൽ, റോയി, ഹരി, സി.പി.ഒ സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വ൪ണം കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.