കവര്‍ച്ചക്കേസുകളിലെ പ്രതി കസ്റ്റഡിയില്‍

കൊട്ടാരക്കര: പനവേലിയിലെ ബാങ്ക് ഉദ്യോഗസ്ഥന്‍െറ വീട്ടിലും കൊട്ടാരക്കര റൂറല്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലും മോഷണം നടത്തിയ ഏരൂര്‍ മുസ്ലിം പള്ളിക്ക് സമീപം പുളിമൂട്ടില്‍ വീട്ടില്‍ നൗഷാദിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. രണ്ടാഴ്ച മുമ്പ് പനവേലിയില്‍നിന്ന് 71 പവന്‍ സ്വര്‍ണാഭരണങ്ങളും 20 ലക്ഷത്തോളം രൂപ വിലവരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും കവര്‍ന്ന കേസിലെ മുഖ്യപ്രതിയാണ് നൗഷാദ്. ദിവസങ്ങള്‍ക്ക് മുമ്പ് നൗഷാദിനെ റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം കൊട്ടാരക്കര പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞദിവസം തുടര്‍ചോദ്യംചെയ്യലിന് കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി. മുസ്ലിം സ്ട്രീറ്റ് നന്ദനത്തില്‍ ഫിറോസിന്‍െറ വീട്ടില്‍നിന്ന് ടെലിവിഷനും കാര്‍ സ്റ്റീരിയോയും കൊട്ടാരക്കര ചെന്തറ പടിഞ്ഞാറ്റിന്‍കര അരുണ്‍ഷായുടെ വീട്ടില്‍നിന്ന് പന്ത്രണ്ടര പവന്‍െറ ആഭരണങ്ങളും വല്ലം ശങ്കര നാരായണക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലെ പണവും കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ സജീവിന്‍െറ വീട്ടില്‍നിന്ന് മൂന്നര പവന്‍െറ ആഭരണങ്ങളും മൊബൈല്‍ ഫോണും രണ്ടു ടോര്‍ച്ചും നൗഷാദിന്‍െറ നേതൃത്വത്തില്‍ അപഹരിച്ചെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. മോഷണസംഘത്തിലുണ്ടായിരുന്ന ഷിഹാബുദ്ദീന്‍, അനില്‍കുമാര്‍, നൗഷാദിന്‍െറ ഭാര്യ സെലീന എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മോഷണവസ്തുക്കള്‍ തിരുവനന്തപുരത്തെ വിവിധ സ്വര്‍ണാഭരണശാലകളിലും ഇലക്ട്രോണിക്സ് കടകളിലും ഇവര്‍ വിറ്റിരുന്നതായും കണ്ടത്തെിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.