ടോക്യോ: ഫുകുഷിമ ദുരന്തത്തെ തുട൪ന്ന് അടച്ചിട്ട ആണവ നിലയങ്ങളിലൊന്നിന് ജപ്പാൻ ആണവ മേൽനോട്ട സമിതി പ്രവ൪ത്തനാനുമതി നൽകി.
സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് 400 പേജുള്ള വിശദ റിപ്പോ൪ട്ട് സമ൪പ്പിച്ചതോടെയാണ് സെൻഡായി ആണവ നിലയത്തിലെ രണ്ടു റിയാക്ടറുകൾക്ക് ന്യൂക്ളിയ൪ റെഗുലേറ്ററി അതോറിറ്റി അനുമതി നൽകിയത്. എന്നാൽ, നടത്തിപ്പുകാരായ ക്യൂഷു ഇലക്ട്രിക് പവറിന് വേറെയും അനുമതി ആവശ്യമായതിനാൽ ഈ വ൪ഷം തുടങ്ങില്ളെന്നുറപ്പാണ്.
കമ്പനിക്ക് അനുമതി കിട്ടിയ ശേഷം പരിസരത്ത് താമസിക്കുന്ന നാട്ടുകാരുടെ സമ്മതപത്രം കൂടി ഹാജരാക്കിയാലേ ഇനി രാജ്യത്ത് ആണവനിലയങ്ങൾ തുറക്കൂ. ഫുകുഷിമ നിലയത്തിൻെറ ഓ൪മ മറഞ്ഞുപോയിട്ടില്ലാത്തതിനാൽ നാട്ടുകാ൪ എതി൪ക്കുമെന്നും സൂചനയുണ്ട്. ജനഹിതം അനുകൂലമാക്കിയെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2011ൽ സൂനാമി ഫുകുഷിമ നിലയം തക൪ത്ത പശ്ചാത്തലത്തിൽ പ്രവ൪ത്തനക്ഷമമായ 48 ആണവ നിലയങ്ങളും സുരക്ഷാ പരിശോധനക്കായി അടച്ചിട്ടിരിക്കുകയാണ്. ആദ്യമായാണ് ഇവയിലൊന്നിന് പ്രവ൪ത്തനാനുമതി ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.