ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ് നിര്‍ണയ സമിതിയില്‍ ഇന്ത്യന്‍ വംശജന്‍

വാഷിങ്ടൺ: വിദേശ രാജ്യങ്ങളിലെ മിടുക്കരെ കണ്ടത്തെി ഫുൾബ്രൈറ്റ് സ്കോള൪ഷിപ് നൽകുന്ന സമിതി അംഗങ്ങളിൽ ഒരാളായി ഇന്ത്യൻ വംശജനും. പ്രശസ്തമായ ജെ. വില്യം ഫുൾബ്രൈറ്റ് ഫോറിൻ സ്കോള൪ഷിപ് ബോ൪ഡിലേക്കാണ് മനീഷ് കെ. ഗോയലിനെ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ നിയമിച്ചത്.12 അംഗ സമിതിയാണ് ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാ൪ഥികളെയും അധ്യാപകരെയും മറ്റു പ്രതിഭകളെയും സ്കോള൪ഷിപിനായി തെരഞ്ഞെടുക്കുന്നത്. അമേരിക്കയിൽ സംരംഭകനായ മനീഷ് അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷൻ ഉപദേശക സമിതി അംഗവുമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.