തലശ്ശേരി: കൂത്തുപറമ്പ് നി൪മലഗിരി കോളജിൽ നടക്കുന്ന എൻ.സി.സി ദശദിന ക്യാമ്പിലെ ആയുധ പരിശീലനത്തിനിടെ വിദ്യാ൪ഥിക്ക് അബദ്ധത്തിൽ വെടിയേറ്റു. നെഞ്ചിന് വലതുവശത്ത് വെടിയേറ്റ കല്ലിക്കണ്ടി എൻ.എ.എം കോളജ് ഒന്നാം വ൪ഷ ബി.കോം വിദ്യാ൪ഥി വടകര കുറിച്യനാട് മംഗലശ്ശേരി വീട്ടിൽ എം. അനസിനെ (18) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എസ്.എൽ.ആ൪, എൽ.എം.ജി തോക്കുകൾ ഉപയോഗിച്ച് പരിശീലിക്കുന്നതിനിടെയാണ് അപകടം. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.