ആപ്പിളിന്‍റെ പുതിയ ഐ ഫോണ്‍ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത മാസം

സാൻഫ്രാൻസിസ്കോ: ലോകമെമ്പാടുമുള്ള ഐഫോൺ പ്രിയരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിളിൻറെ ഏറ്റവും പുതിയ സ്മാ൪ട്ഫോൺ ആയ ഐ ഫോൺ പുറത്തിറങ്ങി. എന്നാൽ, ഇത് അടുത്ത മാസം 17നേ ഇന്ത്യയിൽ എത്തൂ.

സാൻഫ്രാൻസിസ്കോയിൽ നടന്ന വൻ ചടങ്ങിൽ എട്ടാം തലമുറ ഫോണിന് യു.എസ് ഗംഭീര വരവേൽപു നൽകി. കമ്പനി അവകാശപ്പെടുന്ന നിരവധി പുതുമകൾ ഉള്ള ‘കൈപ്പിടിയിൽ ഒതുക്കാനാവാത്ത’ ഫോണിന് ഓൺലൈൻ വിപണിയിൽ അടക്കം തിക്കിത്തിരക്കാണ്.  


ഐ ഫോൺ 6, ഐ ഫോൺ 6 എപ്ളസ് എന്നിവയാണ് ഇപ്പോൾ ആപ്പിൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഐ.ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പുതിയ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ‘ആപ്പിൾ’ അധികൃത൪ പറയുന്നത്.


 ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ മോഡലുകളാണ് ഇവ രണ്ടും. എന്നാൽ, ഈ ബിഗ് സ്ക്രീൻ ഫോൺ കൈക്കുള്ളിൽ അത്ര വേഗം ഒതുക്കാനാവില്ല. 4.7 ഇഞ്ച് ആണ് ഐ ഫോൺ 6ൻറെ വലിപ്പമെങ്കിൽ 5.5 ഇഞ്ചാണ് ഐഫോൺ 6 പ്ളസിൻറ സ്ക്രീൻ.


ഉപയോക്താവിൻറെ ആരോഗ്യം നിരീക്ഷിച്ച് റിപ്പോ൪ട്ട് നൽകാനുള്ള ഹെൽത്ത്കിറ്റ്, മെസഞ്ച൪ ആപ്ളിക്കേഷനുകളുടെ സഹായമില്ലാതെ മൊബൈൽ ഇൻറ൪നെറ്റ് വഴി വോയ്സ് കോളുകൾ ചെയ്യാനുള്ള സംവിധാനം, ക്വിക്ക് ടൈപ്പ് കീബോ൪ഡ്, 8 മെഗാ പിക്സൽ ഐ സൈറ്റ്  കാമറ, 64 ബിറ്റ് പ്രൊസസ്സ൪ തുടങ്ങി ഒട്ടേറെ പുതുമുകൾ ഈ ഫോണുകളിലുണ്ട്.

ഐ ഫോണിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായി  പുതിയ ലോഞ്ചിങ്ങിനെ ആപ്പിൾ സി.ഇ.ഒ  ടിം കുക്ക് വിശേഷിപ്പിച്ചു.

സാധാരണഗതിയിൽ ആപ്പിളിൻറെ ഐ ഫോണുകൾ പാശ്ചാത്യൻ രാജ്യങ്ങളിൽ ഇറങ്ങി മാസങ്ങൾ കഴിഞ്ഞാണ് ഇന്ത്യയിൽ എത്താറുള്ളത്. അമേരിക്കയിൽ 200 ഡോള൪ മുതലാണ് ഐ ഫോൺ 6ൻറെ വില. ഐ ഫോൺ 6 പ്ളസിന് 300 ഡോള൪ മുതലും. ഇന്ത്യൻ വിപണിയിലെ വില എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. 50,000 രൂപക്ക് മുകളിൽ എത്തുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT