ഈ വർഷത്തെ സ്പോട്ടിഫൈ സ്ട്രീമിങ്ങിൽ അനിരുദ്ധ് പവർ

ഈ വർഷത്തെ സ്പോട്ടിഫൈ റാപ്പ്ഡ് പുറത്തിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കേട്ട സൗത്ത് ഇന്ത്യൻ ആൽബം അനിരുദ്ധ് രവിചന്ദ്രിന്‍റേതാണ്. 'കൂലി' എന്ന ആൽബമാണ് സ്പോട്ടിഫൈയിൽ സെൻസേഷനായത്. ലോകേഷ് കനകരാജ് ചിത്രമായ കൂലി തിയേറ്ററുകളിൽ വലുയ വിജയം കൈവരിച്ചില്ലെങ്കിലും സ്പോട്ടിഫൈയിൽ വൻ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂലിയിലെ മോണിക്ക എന്ന ഗാനമാണ് ഏറ്റവും കൂടുതൽ ആളുകൾ കേട്ട തമിഴ് ഗാനം.

സൗത്ത് ഇന്ത്യൻ സെൻസേഷൻ അനിരുദ്ധ് 2012ൽ ത്രി എന്ന സിനിമയിലൂടെയാണ് സംഗീത സംവിധാന രംഗത്ത് വരുന്നത്. പ്രദീപ് രംഗനാഥൻ നായകനായെത്തുന്ന ലവ് ഇൻഷുറൻസ് കമ്പനിയാണ് അനിരുദ്ധിന്‍റെ വരാനിരിക്കുന്ന ചിത്രം. അതേസമയം ഇന്ത്യയിൽ ടോപ്പ് ആർട്ടിസ്റ്റ് ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത് അർജിത് സിങ്ങിനെയാണ്. കൃതി സനോൺ അഭിനയിച്ച ദോ പാട്ടി എന്ന ചിത്രത്തിലെ സച്ചേത്-പരമ്പരയുടെ 'രാഞ്ജൻ' ആണ് രാജ്യത്തെ ഏറ്റവും മികച്ച ഗാനം. 

Tags:    
News Summary - spotify wrapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.