ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തി. അമൽ. കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിലെ ബത്ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് എത്തിയിരിക്കുന്നത്.ഡോ. ലിസ്സി കെ. ഫെർണാണ്ടസ് രചിച്ച് സ്റ്റീഫൻ ദേവസ്സി ഈണമിട്ട ഈ ഗാനം സൂര്യ ശേഖർ ഗോപാലും സംഘവുമാണ് ആലപിച്ചിരിക്കുന്നത്.
ഡിസംബർ ഒന്ന് തിങ്കളാഴ്ച്ച കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്‍ററിൽ നടത്തിയ മ്യൂസിക്ക് പ്രകാശന വേളയിലാണ് ഗാനം പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് സമ്മാനമായിത്തന്നെ ഇതിനെ കരുതാം. കാമ്പസ്സിസിന്‍റെ ക്രിസ്മസ് ആഘോഷമായിട്ടാണ് ചിത്രത്തിൽ ഗാനത്തിന്‍റെ സന്ദർഭം.
ഗ്ലോബൽ മൂവി മേക്കേഴ്സിന്‍റെ ബാനറിൽ ഡോ. ലിസ്സി.കെ.ഫെർണാണ്ടസ്, ഡോ.പ്രിൻസി പോസ്സി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് ഡോ. ദേവസ്സി കുര്യൻ, റോണിജോസ്, ജെസ്സി മാത്യു, ബൈജു എസ്.ആർ.ജോർഡി ഗോഡ്വിൻ ലൈറ്റ്ഹൗസ് മീഡിയ എന്നിവരാണ്.
കാമ്പസിന്‍റെ പശ്ചാത്തലത്തിൽ ഫുൾ ഫൺ തില്ലർ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ നരേൻ, ധ്യാൻ ശ്രീനിവാസൻ, വിജയരാഘവൻ, അജു വർഗീസ്, രൺജി പണിക്കർ, ജെയ്സ് ജോസ്, ബോബി കുര്യൻ റോസ്മിൻ, ദിവ്യദർശൻ, ഷാജു ശ്രീധർ, സുമേഷ് എക്സ്ചന്ദ്രൻ, മഗ്ബൂർ സൽമാൻ, റുഷിൻ രൺജി പണിക്കർ, നിഖിൽ രൺജി കോട്ടയം രമേഷ്, ജോയ് ജോൺ ആന്‍റണി, നാസർ ലത്തീഫ്, സ്വപ്ന പിള്ള, അഞ്ജലി ജോസഫ്, ആർദ്രാ മോഹൻ ദിനിൽ ദാനിയേൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം -റോ ജോ തോമസ്. എഡിറ്റിംഗ് -ഡോൺ മാക്സ്. പശ്ചാത്തല സംഗീതം - ഫോർ മ്യൂസിക്ക്. കലാസംവിധാനം - രാജേഷ്.കെ. സൂര്യ. മേക്കപ്പ് - മാലൂസ്. കെ.പി. കോസ്റ്റ്യും ഡിസൈൻ - ബബിഷാ കെ. രാജേന്ദ്രൻ. ഡിസൈൻ - പ്രമേഷ് പ്രഭാകർ .
സ്റ്റിൽസ് - ജയ്സൺ ഫോട്ടോ ലാന്‍റ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ ദേവ് - കെ.ആർ. പ്രൊജക്റ്റ് - ഡിസൈൻ ടെറ്റസ് ജോൺ . പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രണവ് മോഹൻ, ആന്‍റണി കുട്ടമ്പുഴ. പ്രൊഡക ഷൻ- കൺട്രോളർ - നന്ദു പൊതുവാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.