സെക്യൂരിറ്റി ജീവനക്കാരനെ കഴുത്തറുത്തു കൊന്ന കേസില്‍ ഒന്നര വര്‍ഷത്തിനുശേഷം പ്രതി അറസ്റ്റില്‍

തലശ്ശേരി: സെക്യൂരിറ്റി ജീവനക്കാരനെ കഴുത്തറത്തു കൊന്ന സംഭവത്തിൽ ഒന്നര വ൪ഷത്തിനുശേഷം അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മമ്പറം സ്വദേശിയായ എം.കെ. രാഘവനെ കൊലപ്പെടുത്തിയ കേസിൽ ഉത്ത൪പ്രദേശ് പ്രതാപ്ഘട്ടിലെ രാം സേവക് പട്ടേലിൻെറ മകൻ ഛോട്ടേലാലിനെയാണ് (22) ക്രൈംബ്രാഞ്ചിൻെറ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്തുവരുകയാണ്.
2012 ഡിസംബ൪ രണ്ടിനാണ് എരഞ്ഞോളി പാലത്തിന് സമീപം കണ്ടിക്കലിൽ പ്രവ൪ത്തിക്കുന്ന സിറ്റി പ്ളാസ്റ്റിക്കിലെ സെക്യൂരിറ്റി ജീവനക്കാരൻ മമ്പറം കീഴത്തൂ൪ ബാലവാടിക്ക് സമീപത്തെ കോയിപ്രത്ത് മഠത്തുംകണ്ടി എം.കെ. രാഘവനെ (68) കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കമ്പനി ജോലിക്കാരനായ ഛോട്ടേലാൽ രാത്രി ഇളനീ൪ മോഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട രാഘവൻ ചോദ്യം ചെയ്തതും തുട൪ന്നുണ്ടായ വാക്ത൪ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകം കവ൪ച്ചാ ശ്രമമല്ളെന്ന് ലോക്കൽ പൊലീസ് വ്യക്തമാക്കിയിരുന്നു. രാഘവൻെറ കൈവശമുണ്ടായിരുന്ന 13,000 രൂപ കൊല നടന്നതിന് ശേഷവും നഷ്ടപ്പെട്ടിരുന്നില്ല. അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്ക് നീണ്ടെങ്കിലും തുമ്പൊന്നും കണ്ടത്തൊനായില്ല. തുട൪ന്ന് രണ്ട് മാസത്തിനുശേഷം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുട൪ന്ന് മൂന്നുമാസം മുമ്പ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
ക്രൈംബ്രാഞ്ച് എസ്.പി എൻ. രാമചന്ദ്രൻെറ നേതൃത്വത്തിൽ ഡിവൈ.എസ്.പി കെ.വി. സന്തോഷ്, ഇൻസ്പെക്ട൪ കുഞ്ഞിമൊയിൻകുട്ടി, എ.എസ്.ഐ കുമാരൻകുട്ടി,  ബിജുലാൽ, അജയകുമാ൪, സത്യനാരായണൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.