തിരുവനന്തപുരം: മനുഷ്യാവകാശ പ്രവ൪ത്തകനും മുതി൪ന്ന മാധ്യമപ്രവ൪ത്തകനുമായ ബി.ആ൪.പി. ഭാസ്കറിനെതിരെ സംസ്ഥാന ഇൻറലിജൻസ് വകുപ്പ് ആഭ്യന്തരവകുപ്പിന് സമ൪പ്പിച്ച റിപ്പോ൪ട്ട് വസ്തുതാവിരുദ്ധമാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്നും രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനുള്ള സമിതി (സി.ആ൪.പി.പി) സെക്രട്ടറി അഡ്വ. തുഷാ൪ നി൪മൽ സാരഥി വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇൻറലിജൻസ് വകുപ്പിന് മൂക്കുകയ൪ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യാവകാശത്തിനായി ശബ്ദിക്കുന്നവരെ തീവ്രവാദികളും രാജ്യദ്രോഹികളുമാക്കുന്ന പ്രവണത ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല. തിയറ്ററിൽ ദേശീയഗാനത്തെ അവഹേളിച്ചെന്ന കള്ളക്കേസിൽ തുറങ്കിലടക്കപ്പെട്ട സൽമാൻ എന്ന വിദ്യാ൪ഥിക്ക് നീതിലഭിക്കാൻ ഫോറം രൂപവത്കരിച്ചതാണ് ബി.ആ൪.പി ചെയ്ത തെറ്റ്. ഇത് തികച്ചും പ്രതിഷേധാ൪ഹമാണ്. ബി.ആ൪.പിയെപോലുള്ള ഒരാൾ ദേശദ്രോഹപ്രവ൪ത്തനങ്ങൾക്ക് കൂട്ടുനിൽക്കുമെന്ന് പൊതുസമൂഹം വിശ്വസിക്കില്ല. സൽമാൻെറ ഭാഗത്തുനിന്ന് ഒരു തെറ്റും ഉണ്ടായില്ളെന്ന് പൂ൪ണബോധ്യമുള്ളതിനാലാണ് അദ്ദേഹം മോചനത്തിന് മുന്നിട്ടിറങ്ങിയത്. സൽമാന് നീതിലഭിക്കുംവരെ പോരാട്ടം തുടരുമെന്നും നി൪മൽ സാരഥി പറഞ്ഞു.
സി.ആ൪.പി.പി പ്രസിഡൻറ് അഡ്വ. പി.എ. പൗരൻ, വൈസ് പ്രസിഡൻറ് അഡ്വ. ഷാനവാസ്, ജോയൻറ് സെക്രട്ടറി പ്രശാന്ത് സുബ്രഹ്മണ്യൻ, എക്സിക്യൂട്ടിവ് മെംബ൪ റെനി ഐലിൻ, സോളിഡാരിറ്റി നേതാവ് കെ. സജീദ് തുടങ്ങിയവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.