കോഴിക്കോട്: ആ൪.എസ്.എസ് നേതാവ് കിഴക്കേ കതിരൂ൪ സ്വദേശി എളന്തോടത്ത് മനോജ് കൊല്ലപ്പെട്ട കേസിൽ പ്രതിചേ൪ക്കപ്പെട്ട് ഒളിവിൽ കഴിയുന്ന കണ്ണൂ൪ കിഴക്കേ കതിരൂ൪ വേണാട്ടൻറവിട വി.ടി. വിക്രമനെതിരെ (42) ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇരുണ്ട നിറം, 166 സെ.മി ഉയരം, ഒത്തശരീരം, ഇടത് കൈത്തണ്ടയിൽ മുറിക്കല, ഉരുണ്ട തള്ളവിരൽ. ബന്ധപ്പെടേണ്ട നമ്പറുകൾ. എൻ. രാമചന്ദ്രൻ, പൊലീസ് സൂപ്രണ്ട്, സി.ബി.സി.ഐ.ഡി കോഴിക്കോട്, ഫോൺ: 9497996944, പി.എൻ. ഉണ്ണിരാജ, കണ്ണൂ൪ ജില്ലാ പൊലീസ് സൂപ്രണ്ട്, ഫോൺ: 9497996973, കെ.വി. സന്തോഷ്, ഡിവൈ.എസ്.പി, സി.ബി.സി.ഐ.ഡി, കണ്ണൂ൪, ഫോൺ: 9497990215. സംഭവത്തിനു ശേഷം വിക്രമൻ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.