‘ആ ബാലതാരത്തെ കണ്ടത്തെി, പക്ഷേ ലാലേട്ടന് കാണാന്‍ കഴിയില്ല’

കൊച്ചി: കാമറക്കു മുന്നിലെ അരങ്ങേറ്റത്തിൻെറ 36ാം വാ൪ഷികത്തിൽ നടൻ മോഹൻലാൽ ആദ്യ സിനിമയിലെ സഹനടനെ ഓ൪ത്തു. ഓ൪മ അന്വേഷണമായപ്പോൾ അക്കാര്യം ഫേസ്ബുക്കിലും കുറിച്ചു. ‘1978 സെപ്റ്റംബ൪ മൂന്ന്, എനിക്ക് മറക്കാനാവാത്ത ദിനം. ജീവിതത്തിൽ മൂവി കാമറയെന്ന പുതിയ കൂട്ടുകാരനെ നൽകിയ ദിനം. ‘തിരനോട്ടം’ എന്ന ആദ്യ ചിത്രത്തിൽ എനിക്കൊപ്പം കാമറക്കു മുന്നിലത്തെിയ കുരുന്നു ബാലനെയും ഓ൪ക്കുന്നു. പിന്നീട് ഒരിക്കലും കാണാത്ത, മുഖം ഓ൪മയില്ലാത്ത ആ ബാലനടനെ കണ്ടത്തൊനാവുമോ ?’. മലയാളികളുടെ പ്രിയനടൻെറ അന്വേഷണത്തോട് ഫേസ്ബുക് ആരാധക ലോകം ഉടൻ പ്രതികരിച്ചു. രണ്ട് വ൪ഷം മുമ്പ് ചെന്നൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ച അജിത് രാജഗോപാലായിരുന്നു മോഹൻലാലിനൊപ്പമത്തെിയ കുഞ്ഞുതാരമെന്ന് കണ്ടത്തെി വിവരം നൽകിയത് സീരിയൽ സംവിധായകനും പ്രോഗ്രാം കോഓഡിനേറ്ററുമായ പ്രസാദ് നൂറനാടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ അജിത് പിന്നീട് ഏതാനും ചിത്രങ്ങളിൽ കൂടി ചെറു വേഷമണിഞ്ഞെങ്കിലും മുതി൪ന്നപ്പോൾ പഠനവും പിന്നെ ബിസിനസ് തിരക്കുകളുമായി സിനിമാ ലോകം വിട്ടു.

മോഹൻലാലിൻെറ ഫേസ്ബുക് പോസ്റ്റ് കണ്ട ഉടൻതന്നെ തിരനോട്ടത്തിൻെറ തിരക്കഥാകൃത്തായ ശശിയുമായി ഫോണിൽ ബന്ധപ്പെടുകയും വിവരങ്ങൾ ചോദിച്ചറിയുകയുമായിരുന്നുവെന്ന് പ്രസാദ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
ലീലാ ഗ്രൂപ് ചെയ൪മാൻ കൂടിയായ പരേതനായ കൃഷ്ണൻ നായരുടെ ചെറുമകൾ ഷൈലയാണ് അജിത്തിൻെറ ഭാര്യ. ഇവ൪ ബംഗളൂരുവിൽ ജോലി ചെയ്യുന്നു. സിനിമയിലും അജിത്തിന് ഒട്ടേറെ സുഹൃത്തുക്കളുണ്ടായിരുന്നെങ്കിലും മരണം ആരുമറിഞ്ഞില്ല.
ചിത്രത്തിൽ സൈക്കിളിൽ പ്രത്യക്ഷപ്പെടുന്ന ലാലിനു പിന്നിൽ ഓടിക്കൊണ്ടായിരുന്നു അജിത്തിൻെറ അരങ്ങേറ്റം.
ലാലിൻെറ അന്വേഷണവും പ്രസാദിൻെറ വെളിപ്പെടുത്തലുമായതോടെ സംഗതി സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു ദിവസം കൊണ്ട് 2000ൽ ഏറെ ഷെയറുകളും പതിനായിരത്തിൽ ഏറെ ലൈക്കുകളും പോസ്റ്റിനുവന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.