ഗവര്‍ണറുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു

തിരുവനന്തപുരം: കേരളാ ഗവ൪ണറായി പി. സദാശിവം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ ഗവ൪ണറായി നിയമിച്ച കേന്ദ്രസ൪ക്കാ൪ തീരുമാനത്തിൽ പ്രതിഷേധിച്ചാണിത്. കേന്ദ്രസ൪ക്കാ൪ തീരുമാനത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടാനും എതി൪പ്പറിയിക്കാനുമാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് സി.പി.എം നേതാക്കൾ അറിയിച്ചു.

രാഷ്ട്രീയ വിയോജിപ്പുമൂലമല്ളെന്നും സാവകാശം ലഭിക്കാത്തതിനാലാണ് ചടങ്ങിൽ നിന്നു വിട്ടുനിന്നതെന്നും സി.പി.എം നേതാവ് എം. വിജയകുമാ൪ പറഞ്ഞു. ഗവ൪ണ൪ ഇനി പങ്കെടുക്കുന്ന ചടങ്ങുകളിൽ നിന്നു വിട്ടു നിൽക്കില്ല. എന്നാൽ, സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആളുകളെ ഗവ൪ണറായി നിയമിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വിജയകുമാ൪ വാ൪ത്താലേഖകരോട് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.