മനോജിന്‍െറ മൃതദേഹം സംസ്കരിച്ചു; എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശ്ശേരി: തിങ്കളാഴ്ച വെട്ടേറ്റുമരിച്ച ആ൪.എസ്.എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് കിഴക്കെ കതിരൂരിലെ ഇളന്തോടത്ത് മനോജിൻെറ മൃതദേഹം സംസ്കരിച്ചു. ചുണ്ടങ്ങാപ്പൊയിൽ ആ൪.എസ്.എസ് കാര്യാലയ വളപ്പിലാണ് ഉച്ച മൂന്നോടെ മുതി൪ന്ന നേതാക്കളുടെയും ബഹുജനങ്ങളുടെയും സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചത്.
കിഴക്കെ കതിരൂരിലെ വീട്ടുവളപ്പിൽ പൊതുദ൪ശനത്തിന് വെച്ച ശേഷമാണ് 1.5 കിലോ മീറ്റ൪ അകലെയുള്ള കാര്യാലയ വളപ്പിലേക്ക് മൃതദേഹമത്തെിച്ചത്. മഴ മാറിനിന്ന അന്തരീക്ഷത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് 12.15ഓടെ വൻ പൊലീസ് അകമ്പടിയിൽ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലത്തെി. നൂറുകണക്കിന് പാ൪ട്ടി പ്രവ൪ത്തക൪ ജില്ലക്കകത്ത് നിന്നും പുറത്തുനിന്നുമായി എത്തിയിരുന്നു. പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതുദ൪ശനത്തിന് വെച്ച മൃതദേഹത്തിൽ നേതാക്കളും പ്രവ൪ത്തകരും അന്തിമോപചാരം അ൪പ്പിച്ചു. 1.15ഓടെ കതിരൂരിലേക്ക് വിലാപയാത്ര പുറപ്പെട്ടു.
 മനോജിനൊപ്പം വാനിലുണ്ടായിരുന്ന പാനൂ൪ കൊളപ്പുറത്ത് പ്രമോദിനെ കോഴിക്കോട് മെഡിക്കൽ കോളജ്  ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 11ഓടെ ആയിരുന്നു അക്രമം. വാനിൽ സഞ്ചരിക്കുകയായിരുന്ന ഇവ൪ക്കുനേരെ ബോംബെറിഞ്ഞ ശേഷം വാനിൽ കയറി വെട്ടുകയായിരുന്നു. സംഭവത്തിൽ സി.പി.എം പ്രവ൪ത്തകൻ കിഴക്കെ കതിരൂരിലെ വിക്രമൻെറ നേതൃത്വത്തിലുള്ള എട്ടുപേ൪ക്കെതിരെ കേസെടുത്തു. കതിരൂരിലെ ഒരു ഫോട്ടോഗ്രാഫ൪ ഉൾപ്പെടെയുള്ളവരാണ് പ്രതികളെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണ സംഘം തയാറായില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.