ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് ശരിയല്ല –കെ.എം. മാണി

കോട്ടയം: സ്വകാര്യബാറുകൾ അടച്ചിട്ട് സ൪ക്കാറിൻെറ ഉടമസ്ഥതയിലുള്ള ബിവറേജസ് കോ൪പറേഷൻ ഒൗട്ട്ലെറ്റുകൾ തുറന്നുപ്രവ൪ത്തിക്കുന്നത്  ശരിയാണോയെന്ന്  ആലോചിക്കേണ്ടതാണെന്ന് മന്ത്രി കെ.എം മാണി. ഇക്കാര്യത്തിൽ സ൪ക്കാ൪ മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബാറുകൾ അടച്ചു പൂട്ടുന്നതോടെ സ൪ക്കാറിന് 7000 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. സാമൂഹിക നന്മക്ക് വേണ്ടിയായതിനാൽ വലിയ നഷ്ടമായി ഇതിനെ കാണാനാകില്ളെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധം നടപ്പാക്കുന്നത് വലിയ ആലോചന കൂടാതെയാണെന്ന് വിമ൪ശമുണ്ട്.
സമ്പൂ൪ണ മദ്യനിരോധമാണ് സ൪ക്കാറിൻെറ ലക്ഷ്യം. ഇതിനായി ശക്തമായ നടപടികൾ സ്വീകരിക്കും. പുതിയ മദ്യനയത്തിലൂടെയുണ്ടാകുന്ന ഭാരം തൻെറ തലയിലിടരുതെന്ന് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
100 ദിവസം മാത്രം പ്രായമായ  ബി.ജെ.പി സ൪ക്കാറിനെ വിമ൪ശിക്കുന്നത് ശരിയല്ല. സ൪ക്കാ൪ തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോൾ വിലയിരുത്തുന്നതും വിലകുറച്ചുകാണുന്നതും നല്ലതല്ല. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സമ്മിശ്ര വികാരമാണുണ്ടായത്. ബിഹാറിൽ 10ൽ നാലുസീറ്റ് അവ൪ നേടി. മറ്റുള്ളവ൪ നേടിയത് വലിയ വിജയമാണെന്ന് പറയാനാവില്ല. ബി.ജെ.പിയെ വിലകുറച്ച് കാണേണ്ടതുമില്ളെന്നും അദ്ദേഹം പറഞ്ഞു.മറ്റു പാ൪ട്ടികളെല്ലാം ഒന്നിച്ചുനിന്നാൽ ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കാനാകില്ളെന്ന് പാ൪ട്ടി വൈസ് ചെയ൪മാൻ പി.ജെ. ജോസഫ്. പ്രതിപക്ഷ പാ൪ട്ടികളെല്ലാം ബിഹാറിൽ ഒന്നിച്ചുനിന്നപ്പോൾ  നാല് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. ബി.ജെ.പിയെ വിലയിരുത്താൻ ജനങ്ങൾക്ക് ഇനിയും അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡെപ്യൂട്ടി ചെയ൪മാൻ സി.എഫ്. തോമസ്, എം.പിമാരായ ജോസ് കെ.മാണി, ജോയി എബ്രഹാം എം.പി, പാ൪ട്ടി എം.എൽ.എമാ൪,  സംസ്ഥാന നേതാക്കൾ എന്നിവ൪ പങ്കെടുത്തു
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.