എന്‍.ആര്‍.എച്ച്.എം: ശമ്പളക്കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമീഷന്‍

തൃശൂ൪: എൻ.ആ൪.എച്ച്.എം ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക ഉടൻ വിതരണം ചെയ്യാനും വൈകിയത് സംബന്ധിച്ച് റിപ്പോ൪ട്ട് നൽകാനും മനുഷ്യാവകാശ കമീഷൻ നി൪ദേശിച്ചു.
ഏപ്രിൽ മുതലുള്ള ശമ്പളവും മറ്റ് അലവൻസ് ഉൾപ്പെടെയുള്ളവ തടസ്സപ്പെട്ടിരിക്കുകയാണെന്ന് കാണിച്ച് ഡോ.സെബിൻ എച്ച്. നൽകിയ പരാതിയിലാണ് കമീഷനംഗം ആ൪.നടരാജൻെറ ഉത്തരവ്.  ശമ്പളവും കുടിശ്ശികയും വിതരണം ചെയ്യാനും, എൻ.ആ൪.എച്ച്.എം നോഡൽ ഓഫിസ൪ കൂടിയായ ഡെപ്യൂട്ടി ഡി.എം.ഒയോട് ഈ മാസം 29നകം റിപ്പോ൪ട്ട് നൽകാനുമാണ്  കമീഷൻെറ നി൪ദേശം.  
തൃശൂ൪ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.വി.ദാസനെതിരെയുള്ള ജില്ലാ പഞ്ചായത്തംഗം അഡ്വ.വിദ്യാസംഗീതിൻെറ പരാതിയിൽ വിസ്താരം തുട൪ന്നു. തിങ്കളാഴ്ചത്തെ സിറ്റിങ്ങിൽ   വിദ്യാസംഗീതിനെ വിസ്തരിച്ചു. പുത്തൂ൪ റോഡ് നി൪മാണത്തിന് വകുപ്പ് ചെയ൪പേഴ്സണെ മറികടന്നതും, നി൪മിതി കേന്ദ്രക്ക് അനുവദിച്ചത് പിൻവലിച്ചതും മറിച്ച് കരാ൪ നൽകിയതും ചട്ടലംഘനവും അഴിമതിക്ക് വേണ്ടിയാണെന്നും വിദ്യ ആവ൪ത്തിച്ചു. സെക്രട്ടറി ശുഭകുമാറിൻെറ മൊഴിയും കമീഷൻ രേഖപ്പെടുത്തി.
70 കേസുകളാണ് തിങ്കളാഴ്ച കമീഷൻ പരിഗണിച്ചത്. ഇതിൽ 30 കേസുകൾ തീ൪പ്പാക്കി.
11 പുതിയ കേസുകൾ ഫയലിൽ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.