ഇംറാന്‍ ഖാന് മിയാന്‍ദാദിന്‍െറ പിന്തുണ

ഇസ്ലാമാബാദ്: പാകിസ്താനിൽ സ൪ക്കാ൪ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന തെഹ്രീകെ ഇൻസാഫ് പാ൪ട്ടിയുടെ അധ്യക്ഷൻ ഇംറാൻ ഖാന് മുൻ സഹതാരവും ക്രിക്കറ്റ് ഇതിഹാസവുമായ ജാവേദ് മിയാൻദാദിൻെറ പിന്തുണ. ‘പാകിസ്താനെ മാറ്റത്തിൻെറ പാതയിലേക്കാണ് ഇംറാൻ നയിക്കുന്നത്. അദ്ദേഹത്തിൻെറ സത്യസന്ധതയെയും ഉദ്ദേശ്യശുദ്ധിയെയും ആ൪ക്കും സംശയിക്കാനാവില്ല. ഈ സമരത്തിന് എൻെറ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു’ -മിയാൻദാദ് പറഞ്ഞു. പാകിസ്താനിൽ ഇപ്പോൾ ജനാധിപത്യ ഭരണമല്ളെന്നും രാജഭരണമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.