അമ്മയെ ആവശ്യമുണ്ട്; പ്രതിഫലം ഒന്നര ലക്ഷം ഡോളര്‍

ബെയ്ജിങ്: ചൈനക്കാരനായ 30 കാരൻ മാതാവിനെ ദത്തെടുക്കാനൊരുങ്ങുന്നു. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 1,62,000 ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 57 വയസ്സിൽ കുറയാത്ത, വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് അപേക്ഷിക്കാം.
മദ്യപാനമുൾപ്പെടെ ദുശ്ശീലങ്ങൾ ഇല്ലാത്തവരും വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്ത് പരിചയവുമുള്ളവരുമായിരിക്കണം അപേക്ഷകരെന്നും നിബന്ധനയുണ്ട്. യുവാവ് സ്വന്തം ഐഡൻറിറ്റി വെളിപ്പെടുത്തിയിട്ടില്ല. യോഗ്യതകളും ഫോൺ നമ്പറുകളും സൂചിപ്പിക്കുന്ന പേപ്പറും പണവുമായി ഒരാൾ ചൈനയിലെ സിച്വാൻ പ്രവിശ്യയിലെ പാ൪ക്കിൽ ഇരിക്കുന്നതായുള്ള ഫോട്ടോകൾ ലഭിച്ചതായാണ് ഒരു ചൈനീസ് വെബ്സൈറ്റ് റിപ്പോ൪ട്ട് ചെയ്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.