ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: പാമോലിൻ കേസ് ഏത് ഏജൻസി അന്വേഷിച്ചാലും നേരിടാൻ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇ.കെ നായനാരുടെയും വി.എസ് അച്യുതാനന്ദൻെറയും പൊലീസ് അന്വേഷിച്ചിട്ട് തന്നെ പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ല. സാക്ഷിയാക്കി മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെ പ്രതിയാക്കാൻ കഴിയില്ലെന്ന് ഹൈകോടതി വിധിച്ചതിന് ശേഷമാണ് കേസ് പിൻവലിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പാമോലിൻ കേസിൽ ഉമ്മൻചാണ്ടിയുടെ കീഴിലുള്ള പൊലീസ് അന്വേഷിച്ചാൽ എങ്ങനെ സത്യം പുറത്തുവരും എന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.