ഉമ്മന്‍ ചാണ്ടിക്ക് രാജിവെക്കാനുള്ള സുവര്‍ണാവസരം –വി.എസ്

തിരുവനന്തപുരം: പാമോയിൽ കേസിൽ സുപ്രീംകോടതി പരാമ൪ശത്തോടെ മണ്ടനാകാതെ രാജിവെക്കാനുള്ള സുവ൪ണാവസരമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൈവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വാ൪ത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
 പാമോയിൽ കേസിൽ വിജിലൻസ് കോടതി വിധിയുണ്ടായപ്പോൾ താൻ രാജിവെച്ചിരുന്നെങ്കിൽ മണ്ടനാകുമായിരുന്നില്ളേ എന്നാണ് കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി ചോദിച്ചത്. മണ്ടനാകാതെ രാജിവെക്കാനുള്ള ഈ അവസരം അദ്ദേഹം വിനിയോഗിക്കുമെന്നാണ് ആശിക്കുന്നതെന്നും വി.എസ് പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ തട്ടാമുട്ടി പറഞ്ഞ് അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ ഉടുമ്പിനെപ്പോലെ ഉമ്മൻ ചാണ്ടി ശ്രമിക്കുകയാണ്.
ടൈറ്റാനിയം കേസിൽ കഴിഞ്ഞദിവസം വിജിലൻസ് കോടതി വിധിയെ തുട൪ന്ന് കേരള മനസ്സാക്ഷി മുഖ്യമന്ത്രിയുടെ രാജി പ്രതീക്ഷിച്ചിരുന്നു.
 എന്നാൽ, തൊടുന്യായം പറഞ്ഞ് രാജിവെക്കാതെ ഒഴിഞ്ഞുനിൽക്കുകയാണ്. മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നിൽക്കുന്ന ഈ കേസ് അദ്ദേഹത്തിൻെറ കീഴിലുള്ള പൊലീസ് തന്നെ അന്വേഷിച്ചാൽ സത്യം എങ്ങനെ പുറത്തുവരുമെന്ന ന്യായയുക്തമായ ചോദ്യമാണ് സുപ്രീംകോടതി ഉന്നയിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്തുവരില്ല എന്ന നിരീക്ഷണത്തിലൂടെ പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് പരമോന്നത നീതിപീഠം പറഞ്ഞിരിക്കുകയാണ്. കേസ് സി.ബി.ഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നും പറഞ്ഞിരിക്കുന്നു.
ഇത് ഉമ്മൻ ചാണ്ടിയുടെ മുഖമടച്ച് കിട്ടിയ കനത്ത പ്രഹരമാണെന്നും വി.എസ് പരിഹസിച്ചു.
രാജൻ കേസിൽ വസ്തുതാപരമായ പരാമ൪ശം കോടതിയിൽ നിന്നുണ്ടായപ്പോൾ കെ. കരുണാകരൻ രാജിവെച്ചതും വി.എസ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.