പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ല -ചെന്നിത്തല

കോഴിക്കോട്: പാമോലിൻ കേസിൽ ഏതന്വേഷണത്തിനും എതിരല്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിൽ ക്രമക്കേട് നടന്നിട്ടില്ളെന്ന് തന്നെയാണ് യു.ഡി.എഫിന്‍്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായി സുപ്രീംകോടതിയുടെ പരാമ൪ശമുണ്ടായ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

പമോലിൻ കേസ് പിൻവലിക്കാനുള്ള തീരുമാനം സ്വന്തം നേട്ടത്തിനല്ളേയെന്നാണ് സുപ്രീംകോടതി ചോദിച്ചത്. മുഖ്യമന്ത്രിക്ക് കീഴിലെ പൊലീസ് അന്വേഷിച്ചാൽ സത്യം എങ്ങനെ പുറത്തുവരുമെന്നും കേസ് സി.ബി.ഐയെ ഏൽപിക്കുന്നതല്ളേ നല്ലതെന്നും കോടതി ചോദിച്ചു. പാമോലിൻ കേസ് പിൻവലിക്കരുതെന്നും തുടരന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദൻ നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

എന്നാൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.