‘എന്‍ ഊര്’ ആദിവാസി ഭൂമി തട്ടിയെടുക്കാനുള്ള പദ്ധതി

കോഴിക്കോട്:  ലക്കിടി പ്രിയദ൪ശിനിയിലെ ആദിവാസി ഭൂമി തട്ടിയെടുക്കാനുള്ളതാണ് ‘എൻ ഊര് പദ്ധതിയെന്ന് ആക്ഷേപം. ഇത് വനഭൂമിയാണെന്നും ഇവിടെ നി൪മാണപ്രവ൪ത്തനം നടത്താൻ കഴിയില്ളെന്നും ചൂണ്ടിക്കാണിച്ച് വനംവകുപ്പ് നേരത്തെ സ൪ക്കാറിന് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ  തട്ടിപ്പ് പദ്ധതി അരങ്ങേറുന്നത്.  ഭൂമി സുപ്രീം കോടതിയുടെ നി൪ദേശമനുസരിച്ച് ആദിവാസികൾക്ക് വിതരണം ചെയ്യണമെന്ന് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു ആവശ്യപ്പെട്ടു.  പദ്ധതിക്കു പിന്നിൽ റിസോ൪ട്ട് മാഫിയയാണ്. ആദിവാസി പുനരധിവാസത്തിനായി അനുവദിച്ച വനഭൂമിയിൽ നി൪മാണപ്രവ൪ത്തനം നടത്താൻ അനുവദിക്കില്ളെന്നും ജാനു പറഞ്ഞു.
 വനംവകുപ്പിൻെറ നി൪ദേശം മറികടന്നാണ് ആദിവാസികളുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാൻ 2012 മാ൪ച്ച് 21ന് സ൪ക്കാ൪ ഉത്തരവ് ഇറക്കിയത്. പദ്ധതി നടപ്പാക്കാൻ ആദ്യം ചുമതല നൽകിയത് മാനന്തവാടി ട്രൈബൽ പ്ളാൻേറഷൻ കോഓപറേറ്റീവ് സൊസൈറ്റി (പ്രിയദ൪ശിനി )ക്കാണ്. പദ്ധതിക്കുവേണ്ടി 2010ൽ മൂന്നു കോടിയുടെ ഭരണാനുമതിയും നൽകി. പൂൾഡ് ഫണ്ടിൽനിന്ന് രണ്ട് കോടി 37 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ, 2011 മേയിൽ സ൪ക്കാ൪ പുതിയ ഉത്തരവിറക്കി നടത്തിപ്പ് സൊസൈറ്റിയിൽനിന്നു മാറ്റി. പകരം മാനന്തവാടി സബ്കലക്ട൪ പ്രസിഡൻറായി ഊരുകൂട്ടം അംഗങ്ങൾ, വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലെ ഊരുകൂട്ടം മൂപ്പന്മാ൪ അംഗങ്ങളായുള്ള ‘എൻ ഊരു ചാരിറ്റബ്ൾ സൊസൈറ്റി’ 2012 മാ൪ച്ചിൽ രജിസ്റ്റ൪ ചെയ്തു. പദ്ധതിയുടെ നടത്തിപ്പിനായി സിവിൽ സ്റ്റേഷനിൽ താൽക്കാലിക ഓഫിസും പ്രവ൪ത്തനം തുടങ്ങി. നടത്തിപ്പിനായി സി.ഇ.ഒ തസ്തികയിൽ ഒരാളെ നിയമിച്ചു. സൊസൈറ്റിയുടെ യോഗം നടന്നെങ്കിലും ഉദ്യോഗസ്ഥ൪ക്കല്ലാതെ മൂപ്പന്മാ൪ക്ക് പദ്ധതി എന്താണെന്ന് ഇപ്പോഴും അറിയില്ല.25 ഏക്ക൪ തേയിലത്തോട്ടം വെട്ടി നശിപ്പിച്ചതോടെയാണ് ആദിവാസികൾ പദ്ധതിയെക്കുറിച്ച് അന്വേഷിച്ചത്. കുന്നുകൾ വെട്ടി വെടിപ്പാക്കിയത് സി.ഇ.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ൪ക്ക് താമസിക്കുന്നതിനുള്ള കെട്ടിടങ്ങൾ നി൪മിക്കാനാണെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു. അത് നി൪മിക്കുന്നതാകട്ടെ ആദിവാസികൾ താമസിക്കുന്ന്  ക്വാ൪ട്ടേഴ്സ് നിൽക്കുന്ന സ്ഥലത്താണ്. അതിനാലാണ് കുടിയൊഴിയണമെന്ന് സ്പെഷൽ ഓഫിസ൪ ആവശ്യപ്പെട്ടത്.
ഇതോടൊപ്പം  പട്ടികവ൪ഗ സമൂഹത്തിൻെറ ആവാസ വ്യവസ്ഥയുടെ സമഗ്രവികസനം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് പദ്ധതി നടപ്പാക്കുന്നതെന്ന പ്രഖ്യാപനവും മന്ത്രി പി.കെ. ജയലക്ഷ്മി നടത്തി.  സ൪ക്കാ൪ പ്രഖ്യാപിച്ച ‘ആശിക്കുന്ന ഭൂമി ആദിവാസികൾക്ക് സ്വന്തം’ പദ്ധതിയിൽ  (25 സെൻറ് മുതൽ ഒരേക്ക൪വരെ ഭൂമി വാങ്ങുന്നതിനുള്ള 10 ലക്ഷം രൂപ) ഇവ൪ക്ക് ഭൂമി വാങ്ങി നൽകാമെന്നാണ് പ്രോജക്ട് ഓഫിസറുടെ വാഗ്ദാനം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.