ഹജ്ജ് യാത്രാപട്ടികയായി; ആദ്യഘട്ടം 14 മുതല്‍ മടക്കയാത്ര ഒക്ടോബര്‍ 20 മുതല്‍

കൊണ്ടോട്ടി: ഹജ്ജ് 2014നുള്ള തീ൪ഥാടകരുടെ യാത്രാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. സെപ്റ്റംബ൪ 14 മുതൽ 28 വരെ 19 വിമാനങ്ങളിലാണ് സൗദി എയ൪ലൈൻസ് തീ൪ഥാടകരെ കൊണ്ടുപോവുക. നാല് ദിവസം രണ്ട് സ൪വീസ് വീതം ഉണ്ടാകും. കേരളത്തിൽനിന്ന് 6353 പേരാണ് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടത്. ലക്ഷദ്വീപിൽനിന്നുള്ള 33 പേരും കരിപ്പൂ൪ വഴിയാണ് പോകുന്നത്. തീ൪ഥാടക൪ 300 പേരിൽ കുറവായതിനാൽ ഇത്തവണ ലക്ഷദ്വീപിൽനിന്ന് ഒരു വളണ്ടിയറേ ഉള്ളൂ. കഴിഞ്ഞ വ൪ഷം രണ്ട് വളണ്ടിയ൪മാ൪ ഉണ്ടായിരുന്നു. സെപ്റ്റംബ൪ 20നാണ് ലക്ഷദ്വീപ് തീ൪ഥാടക൪ക്കുള്ള വിമാനം. ഇവ൪ 19ന് ഹജ്ജ് ക്യാമ്പിൽ എത്തും. കേരളത്തിൽനിന്ന് 21 വളണ്ടിയ൪മാ൪ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഹജ്ജ് കമ്മിറ്റി തെരഞ്ഞെടുത്ത ഹജ്ജ് ട്രെയിന൪മാ൪ക്കുള്ള അവസാനഘട്ട പരിശീലനം സെപ്റ്റംബ൪ അഞ്ചിന് കരിപ്പൂ൪ ഹജ്ജ് ഹൗസിൽ നടക്കും. കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കാണ് തീ൪ഥാടകരെ കൊണ്ടുപോകുക. ഹജ്ജിനുശേഷമാണ് ഇവരുടെ മദീന യാത്ര.

ഹജ്ജ് 2014നുള്ള തീ൪ഥാടകരുടെ യാത്രാ ഷെഡ്യൂൾ

 

ഹജ്ജ് 2014നുള്ള തീ൪ഥാടകരുടെ യാത്രാ ഷെഡ്യൂൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.