ടൈറ്റാനിയം അഴിമതി: കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി വേണ്ട –കോടതി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവ൪ക്കെതിരെ കേസെടുക്കുന്നതിന് പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ളെന്ന് വിജിലൻസ് പ്രത്യേക കോടതി. ടൈറ്റാനിയം അഴിമതിയിൽ ഇവ൪ ഉൾപ്പെടെ 11പേ൪ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിലാണ് വിജിലൻസ് ജഡ്ജി ജോൺ കെ. ഇല്ലിക്കാടൻ ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി ആരോപിച്ച് ഹരജി സമ൪പ്പിക്കുമ്പോൾ ഇവ൪ മുഖ്യമന്ത്രിയോ മന്ത്രിമാരോ ആയിരുന്നില്ല. അതുകൊണ്ടുതന്നെ കേസെടുക്കുന്നതിന് പ്രോസിക്യൂഷൻ അനുമതി വേണമെന്ന വിജിലൻസ് ലീഗൽ അഡൈ്വസറുടെ നിലപാട് അംഗീകരിക്കാനാവില്ല. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധി 29 പേജുള്ള ഇടക്കാല ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്.
മെക്കോണിന് കരാ൪ നൽകുന്നതിന് ഡയറക്ട൪ ബോ൪ഡ് അംഗീകാരം നൽകുന്നതിന് മുമ്പുതന്നെ ആ കമ്പനിക്ക് പദ്ധതി നൽകുന്നതായി കാണിച്ച്  ഉമ്മൻ ചാണ്ടി സുപ്രീംകോടതി നീരിക്ഷണ കമ്മിറ്റി അധ്യക്ഷന് കത്തയച്ചിരുന്നു. എന്നാൽ, ആ സമയം മെക്കോൺ പദ്ധതി റിപ്പോ൪ട്ട് സമ൪പ്പിച്ചിരുന്നതിനാൽ മുഖ്യമന്ത്രി കത്തയച്ചതിൽ തെറ്റ് കാണേണ്ടതില്ളെന്ന് കോടതി നിരീക്ഷിച്ചു.
വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണം അപൂ൪ണമായതിനാൽ സമഗ്ര അന്വേഷണം ആവശ്യമാണ്. പ്രധാനസാക്ഷി കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ കഴിയൂ. ആരോപണവിധേയരായ മെക്കോൺ കമ്പനിയുടെ ജനറൽ മാനേജ൪ ഡി.കെ. ബാസുവിനെയും മുഖ്യ ഇടനിലക്കാരൻ ഗ്രിൻറക്സ് രാജീവിനെയും പ്രാഥമികാന്വേഷണഘട്ടത്തിൽ വിജിലൻസ് ചോദ്യംചെയ്യാത്തതിനെ വിധിന്യായത്തിൽ കോടതി വിമ൪ശിച്ചിട്ടുമുണ്ട്. സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവിൻെറ അടിസ്ഥാനത്തിലാണ് മാലിന്യനി൪മാ൪ജന പ്ളാൻറ് സ്ഥാപിച്ചതെന്ന വിജിലൻസ് വാദവും കോടതി തള്ളി. മാലിന്യനി൪മാ൪ജന പ്ളാൻറ് നി൪മിക്കാൻ മാത്രമാണ് കോടതികൾ നി൪ദേശിച്ചത്. ഉയ൪ന്ന നിരക്കിൽ മെക്കോൺ കമ്പനിക്ക് കരാ൪ നൽകാൻ യാതൊരു നി൪ദേശവും നൽകിയിട്ടില്ല. വിദഗ്ധസമിതി റിപ്പോ൪ട്ടുകളുടെ ശിപാ൪ശ മറികടന്നാണ് കരാ൪ നൽകിയത്.
10 കോടിയുടെ പദ്ധതി ഫെഡോ മുന്നോട്ടുവെച്ചിരുന്നു. ഇതിന് 2000ത്തിൽ സ൪ക്കാ൪ അനുമതി നൽകിയിട്ടും 2005ൽ കൂടിയ നിരക്കിൽ കരാ൪ നൽകിയത് എങ്ങനെയെന്ന് കോടതി ആരാഞ്ഞു. ഇതിനുള്ള അംഗീകാരം മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ പബ്ളിക് എൻറ൪പ്രെസസ് ബോ൪ഡും ടൈറ്റാനിയം ഡയറക്ട൪ ബോ൪ഡും നൽകിയത് സംബന്ധിച്ചും അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.