പഠനാവകാശം തേടി കുട്ടികള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

ചിറ്റാ൪(പത്തനംതിട്ട): പഠിക്കാനുളള അവകാശം അനുവദിക്കൂ,  ഞങ്ങളുടെ കലാലയം തുറക്കൂ... ഇത് പറയുന്നത് ഒരു കുട്ടിയല്ല. ചിറ്റാ൪ മൺപിലാവ് ഗവ. എൽ.പി സ്കൂളിലെ 17 കുരുന്നുകളാണ് പഠനം നഷ്ടമായപ്പോൾ പ്രതിഷേധവുമായി ചിറ്റാ൪ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാനായി എത്തിയത്. സ്കൂളിലേക്കു പോകാനായി കുട്ടികൾ കരുതിയ ബാഗും കുടയുംകൊണ്ട് പഞ്ചായത്ത് ഓഫിസ് കവാടം നിറഞ്ഞപ്പോൾ കാഴ്ചക്കാ൪ക്കും പുതിയ അനുഭവമായി.
18 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഈ അധ്യയന വ൪ഷം ഒരു ദിവസംപോലും ക്ളാസുകൾ പൂ൪ണമായും നടന്നില്ല. അവസാനം സ്കൂൾ തുറക്കാതെ വന്നപ്പോഴാണ് കുട്ടികളും രക്ഷിതാക്കളും പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിൽ എത്തിയത്. ഓണപ്പരീക്ഷകാലമല്ളേ എന്ന് ഒരു കുട്ടിയോട് ചോദിച്ചപ്പോൾ പരീക്ഷയെപ്പറ്റി ഒന്നും അറിയില്ളെന്നായിരുന്നു മറുപടി. ചിറ്റാറിൽനിന്ന് 10 കിലോമീറ്ററോളം അകലെ കാടിനോട് ചേ൪ന്നാണ് മൺപിലാവ് സ്കൂൾ. ഇവിടെ നാല് അധ്യാപകരാണ് വേണ്ടത്. പ്രധാന അധ്യാപകൻ ഉൾപ്പെടെ രണ്ട് അധ്യാപകരുടെ ഒഴിവാണ് നിലവിലുണ്ടായിരുന്നത്.  മറ്റു രണ്ട് അധ്യാപക൪ വല്ലപ്പോഴുമെങ്കിലും സ്കൂളിൽ വരുന്നുണ്ടായിരുന്നു രണ്ടുദിവസമായി അവരും വരാതായതോടെയാണ് പഠനം അവതാളത്തിലായത്. അന്ധയായ മണി ടീച്ചറെയാണ് ഈ വ൪ഷം ഇവിടേക്ക് നിയമിച്ചത്. ഇവിടേക്ക് വരാനുള്ള ബുദ്ധിമുട്ടുകാരണം ഇവരെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയെങ്കിലും പകരം ആൾ വന്നിട്ടില്ല. വില്ലുന്നിപ്പാറ മൺപിലാവ്  പ്രദേശത്തെ  കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പഞ്ചായത്ത് ഓഫിസ് അധികൃതരും കുട്ടികളെ കൈവെടിഞ്ഞതോടെ പി.ടി.എ നേതൃത്വത്തിൽ കുട്ടികളും രക്ഷിതാക്കളും ഡി.ഡി.ഇ ഓഫിസിൽ പരാതി നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.