ബുണ്ടസ്ലിഗ: ബയേണിന് വിജയത്തുടക്കം

മ്യൂണിക്: നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക് ജ൪മൻ ഫുട്ബാൾ ലീഗായ ബുണ്ടസ്ലിഗയിൽ വിജയത്തുടക്കം. വോൾസ്ബ൪ഗിനെതിരെ  തോമസ് മ്യൂളറും അ൪യൻ റോബനുമാണ് അലയൻസ് അറീനയിൽ ടീമിനെ വിജയത്തിലത്തെിച്ചത്. 37ാം മിനിറ്റിലാണ് മ്യൂള൪ ബയേണിനെ മുന്നിലത്തെിച്ചത്. പത്തു മിനിറ്റിനു ശേഷം റോബൻ ലീഡുയ൪ത്തി. ഇവിക ഒലിച്ചാണ് വോൾസ്ബ൪ഗിൻെറ സ്കോറ൪. 17കാരനായ മിഡ്ഫീൽഡ൪ ജിയാൻലൂക ഗൗഡിനോ ബയേണിനായി ഇന്നലെ ആദ്യമായി കളത്തിലിറങ്ങി. കഴിഞ്ഞ സീസണിൽ ബൊറുസിയ ഡോട്മുണ്ടിൻെറ താരമായിരുന്ന റോബ൪ട്ട് ലെവൻഡോവ്സ്കിക്കും ബയേണിനായി ഇന്നലെ ആദ്യമത്സരമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.