വാഷിങ്ടൺ: ചൈനയുടെ ദക്ഷിണ അതി൪ത്തിയിലെ ഹൈനാൻ ദ്വീപിനു സമീപം നിരീക്ഷണ പറക്കൽ നടത്തിയ അമേരിക്കൻ നാവിക സേനയുടെ വിമാനത്തിന് മീറ്ററുകൾ മാത്രം അകലെ ചൈനയുടെ യുദ്ധവിമാനം പറന്നതിനെ ചൊല്ല ി നയതന്ത്ര യുദ്ധം. തന്ത്രപ്രധാനമായ ചൈനയുടെ സമുദ്രാന്തര താവളത്തിനു തൊട്ടടുത്ത് എത്തിയ അമേരിക്കൻ വിമാനം പി എട്ട് പോസിഡോണിനെ തടസ്സപ്പെടുത്തിയാണ് ചൈന ഒന്നിലേറെ തവണ യുദ്ധവിമാനം പറത്തിയത്. ഒരു തവണ ഒമ്പതു മീറ്റ൪ മാത്രം അകലെ ഇരു വിമാനങ്ങളും മുഖാമുഖം പറന്നത് ആക്രമണ ഭീഷണി ഉയ൪ത്തി. ചിറകുകൾ തൊട്ടുതൊട്ട് നിന്നതിനു പിറകെ പോസിഡോണിനു തൊട്ടുമുകളിലൂടെയും ചൈനയുടെ യുദ്ധവിമാനമത്തെി. ആയുധങ്ങൾ പ്രദ൪ശിപ്പിക്കാനെന്നവണ്ണം വിമാനത്തിനു മുന്നിലൂടെയും യുദ്ധവിമാനം പറന്നതായി പെൻറഗൺ വക്താവ് റിയ൪ അഡ്മിറൽ ജോൺ കി൪ബി പറഞ്ഞു. ഈ നീക്കം മര്യാദക്കു നിരക്കാത്തതും അപകടകരവുമാണെന്ന് കി൪ബി കുറ്റപ്പെടുത്തി.
2001 ഏപ്രിലിലും സമാനമായി വിമാനങ്ങൾ മുഖാമുഖം പറന്നതിനിടെ കൂട്ടിയിടിച്ച് ചൈനീസ് വൈമാനികൻെറ മരണത്തിനിടയാക്കിയിരുന്നു. അടിയന്തരമായി ഹൈനാൻ ദ്വീപിലിറങ്ങിയ അമേരിക്കൻ വിമാനത്തിലെ 24 ഉദ്യോഗസ്ഥരെയും ബന്ദികളാക്കിയ ചൈന അമേരിക്കയുടെ മാപ്പപേക്ഷക്കുശേഷമാണ് വിട്ടയച്ചത്.
ഇരു രാജ്യങ്ങളും തമ്മിലെ സൈനിക സഹകരണം ശക്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച ഘട്ടത്തിലുണ്ടായ പുതിയ സംഭവം ശക്തമായ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന ആശങ്കയുണ്ട്. അമേരിക്ക സംഘടിപ്പിക്കുന്ന റിം ഓഫ് പസഫിക് നാവിക പ്രദ൪ശനത്തിൽ അടുത്തിടെ ചൈന പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.