മാതൃകയായി കുറ്റിപ്പുറത്തെ രക്ഷാപ്രവര്‍ത്തകര്‍

കുറ്റിപ്പുറം: ജല ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് കുറ്റിപ്പുറത്തുകാര്‍ മാതൃകയാകുന്നു. തൃക്കണാപുരം സ്വദേശികളായ മിനിപമ്പയിലെ വളണ്ടിയര്‍മാരും ചെമ്പിക്കലിലെ മണല്‍ തൊഴിലാളികളും നിളയോരം പാര്‍ക്കിന് സമീപത്തെ യുവാക്കളും അപകടമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനത്തെി. മണലില്‍ പൂഴ്ന്ന് കിടക്കുന്ന മരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റിട്ടും വകവെക്കാതെ പുഴയില്‍ മുങ്ങാനത്തെിയ തൃക്കണാപുരം താഴത്തേതില്‍ അഷ്റഫാണ് ഒരു മൃതദേഹം പുറത്തെടുത്തത്. ഫയര്‍ഫോഴ്സിന്‍െറ എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍ തോണിയത്തെുന്നതിന് മുമ്പുതന്നെ മിനി പമ്പയില്‍നിന്നും ചെമ്പിക്കലില്‍നിന്നും തോണിയത്തെിച്ച് തിരച്ചില്‍ തുടങ്ങിയിരുന്നു. തൃക്കണാപുരം സ്വദേശികളായ അക്ബര്‍ കുഞ്ഞു, റാഫി, രവി, ചെമ്പിക്കലിലെ മണല്‍ തൊഴിലാളികളായ ഷുക്കൂര്‍, പകരനെല്ലൂര്‍ സ്വദേശി അസൈനാര്‍, കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി ഫൈസല്‍, നിളയോരം പാര്‍ക്കിന് സമീപത്തെ സനല്‍, വി.പി. മാനു, കുഞ്ഞാവ തുടങ്ങിയവരാണ് തിരച്ചില്‍ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. കുമാരി, പഞ്ചായത്ത് അംഗങ്ങളായ പരപ്പാര സിദ്ദീഖ്, കെ.ടി. സിദ്ദീഖ്, ടി.കെ. ബഷീര്‍, അഹ്മദ് കുട്ടി ചെമ്പിക്കല്‍, ടി.വി. അബ്ദുല്ലക്കകുട്ടി, കുറ്റിപ്പുറം എസ്.ഐ എം. സുനില്‍ കൃഷ്ണ, നിളയോരം പാര്‍ക്ക് മാനേജര്‍ മോനുട്ടി പൊയ്ലിശേരി എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.