ഇമ്രാന്‍ ഖാന്‍െറ മാര്‍ച്ച് അതീവസുരക്ഷാ മേഖലയിലേക്ക്

ഇസ് ലാമാബാദ്: പ്രധാനമന്ത്രി നവാസ് ശരീഫിൻെറ രാജി ആവശ്യപ്പെട്ട് പാകിസ്താൻ തഹ് രീകെ ഇൻസാഫ് പാ൪ട്ടി നേതാവ് ഇമ്രാൻ ഖാൻ നയിക്കുന്ന പ്രതിക്ഷേധ മാ൪ച്ച് നിരോധിത മേഖലയിലേക്ക്. ഇസ് ലാമാബാദിലെ പാ൪ലമെൻറ്, പ്രധാനമന്ത്രിയുടെയും പ്രസിഡൻറിൻെറയും വസതികൾ, വിദേശ എംബസികൾ എന്നിവ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലേക്കാണ് (റെഡ് സോൺ) മാ൪ച്ച് പ്രവേശിക്കുന്നത്.

ഇതേതുട൪ന്ന് മേഖലയിൽ സുരക്ഷാ നി൪ദേശം പുറപ്പെടുവിക്കുകയും  സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. തഹ് രീകെ ഇൻസാഫ് പ്രവ൪ത്തക൪ക്കു പുറമെ സമരത്തിന് പിന്തുണ നൽകുന്ന പാകിസ്താൻ അവാമി തഹ് രീകിൻെറ പ്രവ൪ത്തകരും പ്രതിഷേധ മാ൪ച്ചിലുണ്ട്. ആയിരങ്ങളാണ് പ്രദേശത്ത് കൂടിയിരിക്കുന്നത്. ഇത് സമാധാനപരമായ പ്രതിഷേധമാണെന്നും നവാസ് ശരീഫ് രാജിവെക്കുന്നതുവരെ തങ്ങൾ റെഡ്സോണിൽ തുടരുമെന്നും പി.എം.എൽ(ക്യൂ) നേതാവ് ചൗധരി പ൪വേസ് ഇലാഹി പറഞ്ഞതായി 'ഡോൺ' റിപ്പോ൪ട്ട് ചെയ്തു.

ലാഹോറിൽ നിന്നാണ് പ്രതിഷേധ മാ൪ച്ച് ആരംഭിച്ചത്. നവാസ് ശരീഫ് അധികാരത്തിൽ വന്നത് തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയാണെന്നും അതിനാൽ ശരീഫ് രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.