കടയടപ്പ് സമരം ഇന്ന്

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ബുധനാഴ്ച കടയടപ്പ് സമരം നടത്തും. ഇതിൻെറ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വ്യാപാരികൾ സെക്രട്ടേറിയറ്റ് പടിക്കൽ  ധ൪ണ നടത്തും. ഉത്സവ സമയത്ത് കടപരിശോധന ഇല്ളെന്നിരിക്കെ വിൽപന നികുതി ഉദ്യോഗസ്ഥ൪ കടകളിൽ കയറി പരിശോധന നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 10 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ വിൽപന നികുതി രജിസ്ട്രേഷൻ എടുക്കേണ്ടെന്നിരിക്കെ ഉദ്യോഗസ്ഥ൪ രജിസ്ട്രേഷൻ എടുക്കാൻ നി൪ബന്ധിക്കുകയാണെന്നും വ്യാപാരികൾ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.