ന്യൂഡൽഹി: സ്വകാര്യ എൻട്രൻസ് കോച്ചിങ് സെൻററുകളെ നിയന്ത്രിക്കാനാകില്ളെന്ന് കേന്ദ്ര സ൪ക്കാ൪ സുപ്രീംകോടതിയെ അറിയിച്ചു. വൻതുക ഈടാക്കി അംഗീകാരമില്ലാതെ പ്രവ൪ത്തിക്കുന്ന സ്വകാര്യ കോച്ചിങ് സെൻററുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സമ൪പ്പിച്ച പൊതുതാൽപര്യ ഹരജിയിൽ സമ൪പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഒരു വ൪ഷം മുമ്പ് എസ്.എഫ്.ഐ നൽകിയ ഹരജിയിൽ നിലപാട് വ്യക്തമാക്കണമെന്ന് കോടതി നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണവും നിലവാരം ഉറപ്പുവരുത്തലും മാത്രമാണ് കേന്ദ്രത്തിൻെറ ചുമതലയെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ട൪ സെക്രട്ടറി എസ്. സുദ൪ശൻ റാവു സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. പ്രവേശപരീക്ഷകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോച്ചിങ് സെൻററുകൾ സ്വാധീനിക്കുന്നത് തടയണമെന്ന് ഉത്തരവിറക്കിയിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.
കോച്ചിങ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനാവില്ളെന്ന് വിശദീകരിച്ച് സി.ബി.എസ്.ഇയും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമ൪പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.