ന്യൂഡൽഹി: ഉത്ത൪പ്രദേശിലെ ബദായൂനിൽ സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസ് നി൪ണായക വഴിത്തിരിവിൽ. പ്രതികളുടെ ഡി.എൻ.എ, ഇരകളുടെ വസ്ത്രങ്ങളിൽ കണ്ടത്തൊനായില്ളെന്ന് ഫോറൻസിക് റിപ്പോ൪ട്ട്. റിപ്പോ൪ട്ട് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ സി.ബി.ഐ വ്യക്തമാക്കിയിട്ടില്ല. റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടികൾ ബലാത്സംഗത്തിന് വിധേയരായിട്ടില്ളെന്ന നിഗമനത്തിലാണ് സി.ബി.ഐ എന്നും അറിയുന്നു. അവിശ്വാസമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്നത്. കഴിഞ്ഞദിവസമാണ് കേസുമായി ബന്ധപ്പെട്ട രാസപരിശോധനാ റിപ്പോ൪ട്ട് സെൻറ൪ ഫോ൪ ഡി.എൻ.എ ഫിംഗ൪പ്രിൻറിങ് ആൻഡ് ഡയഗനോസ്റ്റിക്സിൽനിന്ന് (സി.ഡി.എഫ്.ഡി) അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഒരു പ്രത്യേക വിഭാഗത്തിൽപെട്ട പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നെന്നായിരുന്നു ആരോപണം. എന്നാൽ, പ്രതികൾക്ക് പുറമെ കേസിൽ സംശയിക്കുന്നവരുടെ ഉൾപ്പെടെയുള്ള നുണപരിശോധനാ റിപ്പോ൪ട്ട് കേസിൽ നി൪ണായകമാകുമെന്ന് സി.ബി.ഐ പറയുന്നു. പെൺകുട്ടികളുടെ കുടുംബാംഗങ്ങളിൽ ചിലരെയും സംശയത്തിൻെറ നിഴലിൽനി൪ത്തുന്ന വിവരങ്ങളും അന്വേഷണ ഏജൻസിയുടെ പക്കലുണ്ട്. കേസിലെ മുഖ്യപ്രതിയെന്നാരോപിക്കുന്ന പപ്പു യാദവിൻെറ വീടിന് സമീപത്തായിരുന്നു മൃതദേഹങ്ങൾ കണ്ടതെന്നതും മൃതദേഹം കെട്ടിത്തൂക്കാൻ തെരഞ്ഞെടുത്ത മരത്തിൻെറ കാര്യത്തിലും സി.ബി.ഐ ഈ സംശയം പ്രകടിപ്പിക്കുന്നു. പെൺകുട്ടികളുടെ കുടുംബാംഗങ്ങളെ കൊണ്ട് അറസ്റ്റിലായ അഞ്ച് പ്രതികളാണ് കുറ്റം ചെയ്തതെന്ന് പറയാൻ പ്രേരിപ്പിച്ചെന്ന് കരുതുന്ന പ്രാദേശിക രാഷ്ട്രീയ പ്രവ൪ത്തകരെ കുറിച്ചും സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ മേയ് അവസാനമായിരുന്നു 16ഉം, 14ഉം വയസുള്ള സഹോദരിമാരെ മരത്തിൽ കെട്ടിത്തൂക്കി കൊന്നനിലയിൽ കണ്ടത്തെിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യാദവ വിഭാഗത്തിൽപെട്ട പപ്പു, അവധേഷ്, ഉ൪വേഷ്, പൊലീസ് കോൺസ്റ്റബ്ൾമാരായ ഛത്രപാൽ, സ൪വേഷ് എന്നിവരെ പ്രതി ചേ൪ത്താണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.