തീവ്രവാദ ഭീഷണി വര്‍ധിച്ചു; മോദിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കി

ന്യൂഡൽഹി: തീവ്രവാദ ഭീഷണി വ൪ധിച്ചെന്ന  വിലയിരുത്തലിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്മാ൪ഗമുള്ള യാത്രയിലെ സുരക്ഷാസംവിധാനങ്ങൾ മുമ്പെങ്ങുമില്ലാത്ത നിലയിൽ കൂടുതൽ ശക്തമാക്കി. പ്രധാനമന്ത്രിക്ക് സഞ്ചരിക്കുന്നതിനായി രണ്ട് റൂട്ടുകൾ നിശ്ചയിച്ച്  അവസാനനിമിഷം മാത്രമേ  ഏത് വഴിയിലൂടെയാണ് യാത്രയെന്ന്  തീരുമാനിക്കൂ.  അതിന് പുറമെ ഈ റൂട്ടുകളിൽ അശ്വാരൂഡസേന, വാഹനവ്യൂഹം ഉൾപ്പെടെയുള്ളവയുടെ  സേവനവും ലഭ്യമാക്കും.  കടന്നുപോകുന്ന  സമയത്ത് ഈ വഴികളിലൂടെയുള്ള ഗതാഗതവും നിരോധിക്കും. പ്രധാനമന്ത്രി ഒരു വഴിയിലൂടെ യാത്ര തിരിക്കുമ്പോൾ തെരഞ്ഞെടുത്ത അടുത്ത വഴിയിലൂടെ ഡമ്മി വാഹനവ്യൂഹം കടന്നുപോകും.  നേരത്തെയും ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് മാ൪ഗമുള്ള യാത്രക്കായി രണ്ട് റൂട്ടുകൾ നിശ്ചയിച്ചിരുന്നു. എന്നാൽ അത് അവശ്യഘട്ടങ്ങളിൽ  മാത്രമായിരുന്നെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു.  ഇത് സ്ഥിരം സംവിധാനമാക്കാനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതല പ്രത്യേക സുരക്ഷാ ഗ്രൂപ്പിന് (എസ്.പി.ജി)  തന്നെയായിരിക്കും. മോദിക്ക് വിവിധ തീവ്രവാദി സംഘടനകളിൽനിന്ന് വധഭീഷണിയുണ്ടെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയത്. ഇന്ത്യൻ മുജാഹിദീൻ, സിമി, ലശ്കറെ ത്വയ്യിബ എന്നിവയുടെ  യോഗങ്ങളിലെല്ലാം മോദിയുടെ പേര് പരാമ൪ശിക്കപ്പെട്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.