സൂചികകള്‍ പുതിയ ഉയരത്തില്‍

മുംബൈ: ആറാം ദിവസവും മുന്നേറ്റം തുട൪ന്ന സൂചികകൾ പുതിയ ഉയരത്തിൽ ഇടപാടുകൾ അവസാനിപ്പിച്ചു. ഇന്ത്യൻ വിപണിയിലേക്ക് വിദേശനിക്ഷേപം ഒഴുകിയതും ഇന്ധനവില കുറഞ്ഞതും ആഗോളവിപണിയിലെ അനുകൂലതരംഗവും ഓഹരിസൂചികകൾക്ക് കരുത്തേകി. സെൻസെക്സ് 29.71 പോയൻറ് നേട്ടത്തിൽ 26,420.67ലും നിഫ്റ്റി 23.25 പോയൻറ് നേട്ടത്തിൽ 7897.50ത്തിലുമാണ് ഇടപാടുകൾ തീ൪ത്തത്. എം ആൻഡ് എം, ടാറ്റാ മോട്ടോഴ്സ്, ഭെൽ, ബജാജ് ഓട്ടോ, ഡോക്ട൪ റെഡ്ഡീസ് ലാബ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായപ്പോൾ എച്ച്.ഡി.എഫ്.സി, ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.