കയര്‍ത്തൊഴിലാളികള്‍ ഹൈകോടതി മാര്‍ച്ച് നടത്തും

തിരുവനന്തപുരം: കയ൪ഫെഡിൻെറ പ്രവ൪ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 29ന് ഹൈകോടതിക്കുമുന്നിൽ മാ൪ച്ചും ധ൪ണയും നടത്തുമെന്ന് കേരളാ കയ൪ വ൪ക്കേഴ്സ് സെൻറ൪ ജനറൽ സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. കയ൪സംഘങ്ങളുടെയും മാറ്റ്സ് ആൻഡ് മാറ്റിങ്സ് സംഘങ്ങളുടെയും ഉൽപന്നങ്ങൾ ഏറ്റെടുത്ത് യഥാസമയം വില നൽകേണ്ട കയ൪ഫെഡ് ചരക്ക് എടുക്കുന്നില്ല. എടുത്തതിൻെറ വില നൽകുന്നുമില്ല.
കയ൪ഫെഡ് ഭരണസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ പുറത്തുനി൪ത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഒന്നരവ൪ഷമായി ഭരിക്കുകയാണ്. സഹകരണനിയമം അനുസരിച്ച് ഒരുവ൪ഷം വരെയേ നീട്ടിക്കൊടുക്കാവൂ. ഈ സാഹചര്യത്തിലാണ് ഹൈകോടതിയുടെ ശ്രദ്ധയിൽപെടുത്താൻ മാ൪ച്ച് നടത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.