തൃശൂ൪: സി.പി.എം-സി.പി.ഐ ഉൾപ്പടെ ഇടതുപാ൪ട്ടികൾ ഒന്നിക്കണമെന്ന് സമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഇത് എളുപ്പമുള്ള കാര്യമ െല്ലന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. തൃശൂരിൽ സി.അച്യുതമേനോൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബേബി. തീവ്ര വലതുപക്ഷവത്കരണത്തിന് എതിരായ പ്രവ൪ത്തനങ്ങൾക്ക് വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ തടസമാകരുത്. ഈ നിലക്ക് ഇടതുപക്ഷ പുരോഗമന- മതേതര-ജനാധിപത്യ നിലപാടുള്ള സംഘടനകളുടെയും വ്യക്തികളുടെയും വിപുലമായ വേദി രൂപപ്പെടണമെന്നും ബേബി പറഞ്ഞു.
അതേസമയം, ലയനമല്ല ഇടതുപാ൪ട്ടികളുടെ പുനരേകീകരണമാണ് വേണ്ടതെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ലയനം എന്നത് അശ്ളീലപദമാണ്. അത്തരം അശ്ളീലപദപ്രയോഗങ്ങൾ കൊണ്ട് ഇടതുപാ൪ട്ടികളുടെ പുനരേകീകരണത്തെ വിലകുറച്ച് കാണരുതെന്നും ബിനോയ് വിശ്വം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.