വെള്ളാപ്പള്ളിയുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് തനിക്കു വേണ്ട -വി.എം സുധീരന്‍

തിരുവനന്തപുരം: ബാ൪ വിഷയത്തിൽ വെള്ളാപ്പള്ളിയുടെ സ്വഭാവസ൪ട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്ന് കെ.പി.സി.സി പ്രസിഡൻെറ് വി.എം സുധീരൻ. താൻ ജനഹിതം നാട്ടിലിറങ്ങി മനസിലാക്കുന്നയാളാണ്. കച്ചവടതാൽപര്യമുള്ളവരാണ് ബാ൪ വിഷയത്തിൽ തന്നെ വിമ൪ശിക്കുന്നതെന്നും സുധീരൻ പറഞ്ഞു.

ബാ൪ വിഷയത്തിൽ ജനകീയ അഭിപ്രായം പറയേണ്ടത് സുധീരനല്ളെന്ന് വെള്ളാപ്പള്ളി നടേശൻ രാവിലെ പറഞ്ഞിരുന്നു. ഒറ്റയാനായി വന്ന സുധീരൻ സ്വന്തം അഭിപ്രായം പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.