ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍മാലിക്കി രാജിവെച്ചു

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി നൂരി അൽ മാലികി രാജിവെച്ചു. പുതിയ സ൪ക്കാറിന്‍്റെ രൂപീകരണം എളുപ്പമാക്കുന്നതിനാണ് രാജിയെന്ന്  മാലിക്കി പറഞ്ഞു. ഇറാഖിനകത്തു നിന്നും അന്താരാഷ്ട്ര തലത്തിൽനിന്നും സമ്മദ൪ദം ശക്തമായതിനെ തുട൪ന്നാണ് രാജി.
ഇറാഖി ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് മാലികി രാജിക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയായി നാമനി൪ദേശം ചെയ്യപ്പെട്ട ഹൈദ൪ അൽ അബാദിക്കു വേണ്ടി പ്രധാനമന്ത്രി സ്ഥാനാ൪ഥിത്വം പിൻവലിക്കുകയാണ്. രാജ്യത്തിന്‍്റെ ഐക്യം കാത്തുസൂക്ഷിക്കാനണ് തന്‍്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.