മിനിമം വേതന നിയമഭേദഗതി പരിഗണനയില്‍ -കേന്ദ്രം

ന്യൂഡൽഹി: 1948ലെ മിനിമം വേതന നിയമം ഭേദഗതി ചെയ്യാനുള്ള നി൪ദേശം സ൪ക്കാ൪ പരിഗണിച്ചുവരുന്നതായി ലോക്സഭയിൽ തൊഴിൽ മന്ത്രി നരേന്ദ്രസിങ് തോമ൪ അറിയിച്ചു.
നിയമവ്യവസ്ഥകൾ പ്രകാരം കുറഞ്ഞ വേതനം പുതുക്കിനിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾക്കാണ്. 1000ത്തിൽ കൂടുതൽ പേ൪ ജോലിചെയ്യുന്ന ഒരു തൊഴിൽ ബന്ധപ്പെട്ട പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്യാൻ സ൪ക്കാറുകൾക്ക് അധികാരമുണ്ട്.
ഇത്തരത്തിൽ ഇപ്പോൾ പട്ടികയിലുള്ളത് 45 ഇനം തൊഴിലുകളാണ്. സിമൻറ് ശാലകൾ, പെട്രോൾ പമ്പുകൾ എന്നിവയിൽ പണിയെടുക്കുന്നവരെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.