പാകിസ്താനില്‍ ആളില്ലാവിമാനം തകര്‍ന്നുവീണു

ഇസ്ലാമാബാദ്: പാകിസ്താൻ വ്യോമസേനയുടെ ആളില്ലാവിമാനങ്ങളിലൊന്ന് പരിശീലന പറക്കലിനിടെ തക൪ന്നുവീണു. കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. പ്രാദേശികമായി വികസിപ്പിച്ചെടുത്ത വിമാനം സാങ്കേതിക തകരാ൪ മൂലമാണ് തക൪ന്നുവീണതെന്ന് വ്യോമസേന അധികൃത൪ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സംഭവത്തിൽ ആ൪ക്കും പരിക്കേറ്റിട്ടില്ളെന്ന് വ്യോമസേന കമാൻഡ൪ താരിഖ് മഹ്മൂദ് വ്യക്തമാക്കി. വടക്കൻ വസീറിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നതിൻെറ ഭാഗമായാണ് പാകിസ്താൻ ഇത്തരം വിമാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.