തിരുവല്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

പത്തനംതിട്ട: തിരുവല്ല താലൂക്കില്‍ ബുധനാഴ്ച രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. വടശേരിക്കര ആറ്റുവശത്ത് ശിവദാസന്‍ (55) ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചങ്ങാടം മറിഞ്ഞ് വള്ളംകുളം പൊയ്കയില്‍ രാജുവിന്‍െറ മകന്‍ രാജീവ് (28) മരിച്ചു. മല്ലപ്പള്ളി താലൂക്കിലെ വെണ്ണിക്കുളം സെന്‍റ് ബഹനാന്‍സ് സ്കൂളിലെ ക്യാമ്പില്‍ കഴിഞ്ഞ രണ്ട് കുടുംബങ്ങള്‍ വീട്ടിലേക്ക് മടങ്ങി. അഞ്ച് അംഗകുടുംബം ഇവിടെ തുടരുന്നു. കോഴഞ്ചേരി താലൂക്കിലെ ഏഴിക്കാട് കമ്യൂണിറ്റി ഹാളില്‍ 10 കുടുംബങ്ങള്‍ കഴിയുന്ന ക്യാമ്പ് തുടരുന്നു. തിരുവല്ല താലൂക്കിലെ 27 എണ്ണം ഉള്‍പ്പെടെ മൂന്ന് താലൂക്കുകളിലെ 29 ക്യാമ്പുകളിലായി 2345 പേര്‍ കഴിയുന്നു. തിരുവല്ല താലൂക്കില്‍ 693 കുടുംബങ്ങളിലെ 2297 പേരെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നു. തിരുവല്ല താലൂക്കിലെ കാവുംഭാഗം ആലംതുരുത്തി ജി.എല്‍.പി.എസില്‍ ഏഴ് കുടുംബങ്ങളിലെ 30 പേരെയും നിരണം തേവേരി സെന്‍റ് തോമസ് ഹൈസ്കൂളില്‍ 22 കുടുംബങ്ങളിലെ 84 പേരെയും ബുധനാഴ്ച പാര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.