അമ്മയെയും മകളെയും ബൈക്കിലത്തെി ആക്രമിച്ച് മാല പറിച്ചു

പന്തളം: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയെയും മകളെയും ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചത്തെിയ രണ്ടംഗസംഘം ആക്രമിച്ച് പരിക്കേല്‍പിച്ചശേഷം മാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞു. തുമ്പമണ്‍, അമ്പാട്ടുവിളയില്‍, റിന്‍സി(22), മാതാവ് രാജമ്മ സണ്ണി(48) എന്നിവരെയാണ് ആക്രമിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ പന്തളത്തുനിന്ന് തുമ്പമണ്ണിലേക്ക് പോകുംവഴി ബൈക്കില്‍ പിറകെ പിന്തുടര്‍ന്നത്തെിയ യുവാക്കള്‍ ചക്കിടത്തുമുക്കിന് സമീപം ഒപ്പമത്തെി വണ്ടി ഓടിക്കുകായിരുന്ന റിന്‍സിയുടെ തലക്ക് അടിച്ച് രണ്ടര പവനിലേറെവരുന്ന മാല അപഹരിച്ചു. പിന്നിലിരുന്ന് തടയാന്‍ ശ്രമിച്ച രാജമ്മയുടെയും തലക്ക് അടിയേറ്റു. അപ്രതീക്ഷിത ആക്രമണത്തില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത പോസ്റ്റിലിടിച്ചു മറിഞ്ഞ് യുവതിക്കും മാതാവിനും തലക്കും കൈകാലുകള്‍ക്കും സാരമായ പരിക്കുപറ്റി. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിളികേട്ട് ഓടിയത്തെിയ നാട്ടുകാര്‍ ആദ്യം വാഹനാപകടമാണെന്ന് കരുതി തിരക്കിയപ്പോഴാണ് ബൈക്കിലത്തെിയ സംഘം മാല പിടിച്ചുപറിച്ചതായി അറിഞ്ഞത്. പന്തളം പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.