പാലാ: കിഴതടിയൂര്‍ ബാങ്കിന്‍െറ 80ാം വാര്‍ഷികാഘോഷ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്‍റ് ജോര്‍ജ് സി. കാപ്പന്‍ അധ്യക്ഷത വഹിക്കും. സൗണ്ട് റെക്കോഡിങ്ങില്‍ ദേശീയ അവാര്‍ഡ് നേടിയ സജി ആര്‍. നായരെ ആദരിക്കും. നെറ്റ് ബാങ്കിങ്, നിര്‍ധനരായ 30 പ്ളസ് വണ്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിനുള്ള ധനസഹായപദ്ധതി എന്നിവ സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക ഉദ്ഘാടനം ചെയ്യും. ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവയവദാന സമ്മതപത്രം മുന്‍ എം.എല്‍.എ കെ.ജെ. തോമസ് സ്വീകരിക്കും. തഹസില്‍ദാര്‍ എം.എസ്. സെബാസ്റ്റ്യനെയും ഓട്ടോതൊഴിലാളി ജോസ് പനക്കച്ചാലിനെയും കെ. അജിത് എം.എല്‍.എ ആദരിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജീവനക്കാര്‍ക്കുള്ള അവാര്‍ഡുകള്‍ ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി വിതരണം ചെയ്യും. മികച്ച കര്‍ഷകരായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, കെ.പി. സജീവ് എന്നിവരെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി ആദരിക്കും. മികച്ച സ്വാശ്രയസംഘങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ ജോയന്‍റ് രജിസ്ട്രാര്‍ എന്‍.കെ. വിജയന്‍ സമ്മാനിക്കും. 1934ല്‍ 18 അംഗങ്ങളും 125 രൂപയുടെ മൂലധനവുമായി ആരംഭിച്ച സാധുജന സേവക പരസ്പര സഹായ സംഘമാണ് 1961ല്‍ കിഴതടിയൂര്‍ സഹകരണ ബാങ്കായി വളര്‍ന്നത്. സംസ്ഥാനത്തെ മികച്ച സര്‍വീസ് സഹകരണ ബാങ്ക് എന്ന ബഹുമതി നിരവധി തവണ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.