തെക്കേക്കര ബൈപാസ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ചീഫ് വിപ്പ്

ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി തെക്കേക്കര ബൈപാസിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അറിയിച്ചു. 10 കോടി ചെലവില്‍ നിര്‍മിക്കുന്ന തെക്കേക്കര ബൈപാസിനോടൊപ്പം അരുവിത്തുറ കോളജ് പടിയില്‍ അഞ്ചുകോടി ചെലവിട്ട് നിര്‍മിക്കുന്ന പാലവും പൂര്‍ത്തിയാകുന്നതോടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ നവീകരണ ഭാഗമായി കോളജ് റോഡ് ടാറിങ്ങും മാര്‍ക്കറ്റ് റോഡ് ടൈല്‍ പതിക്കലും പൂര്‍ത്തിയായി. തെക്കേക്കര നടക്കല്‍ കോസ്വേ റോഡും സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ എം.ഇ.എസ് ജങ്ഷന്‍ വരെയുള്ള ടാറിങ് ജോലികളും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എം.എല്‍.എ അറിയിച്ചു. ഇതിനായി അഞ്ചുകോടി മാറ്റിവെച്ചിട്ടുണ്ട്. 75 കോടി ചെലവില്‍ നിര്‍മിക്കുന്ന വാഗമണ്‍ റോഡും കാഞ്ഞിരപ്പള്ളി മുട്ടം റോഡും ഒറ്റ പദ്ധതിയായി ടെന്‍ഡര്‍ ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.