കെ.എസ്.യു ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി യൂനിറ്റ് സെക്രട്ടറി

കോട്ടയം: കെ.എസ്.യു ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി എം.ജി സര്‍വകലാശാലാ കാമ്പസ് യൂനിറ്റ് സെക്രട്ടറി. എ ഗ്രൂപ്പുകാര്‍ക്ക് മാത്രമാണ് സംഘടനാ നേതൃത്വം സംരക്ഷണം നല്‍കുന്നതെന്നും ഇതിനെതിരെ ദേശീയ പ്രസിഡന്‍റിനു പരാതി നല്‍കുമെന്നും ടി.കെ. ബ്ളസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍വകലാശാലയുടെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ക്കെതിരെ കെ.എസ്.യു സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ എട്ടിന് അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തതിന് സസ്പെന്‍ഷന്‍ നേരിട്ടവര്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നേടി കൊടുക്കുന്നതില്‍ ജില്ലാ നേതൃത്വം പക്ഷപാതം കാണിച്ചു. ജൂലൈ 29, 30, 31, ആഗസ്റ്റ് അഞ്ച് തീയതികളില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള അനുമതിക്കായി ആക്ടിങ് വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറിനെ സമീപിച്ചിരുന്നു. എന്നാല്‍, തനിക്ക് പരീക്ഷ എഴുതാന്‍ അനുമതി ലഭിച്ചില്ല. എന്നാല്‍, കെ.എസ്.യു ജില്ലാ നേതൃത്വത്തിന്‍െ റ സമ്മര്‍ദത്തെ തുടര്‍ന്ന് എ ഗ്രൂപ്പുകാരനായ യൂനിറ്റ് പ്രസിഡന്‍റിന് പരീക്ഷ എഴുതാന്‍ അനുമതി നല്‍കി. കെ.എസ്.യു ജില്ലാ നേതൃത്വത്തെയും ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനിയെയും കാര്യം അറിയിച്ചപ്പോള്‍ ഇടപെടാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടന്നില്ല. സമരത്തത്തെുടര്‍ന്ന് 15 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. യൂനിറ്റ് പ്രസിഡന്‍റിനുമാത്രം പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത് വിവേചനമാണെന്ന് സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട്സ് ആന്‍ഡ് ഡെവലപ്മെന്‍റ് സ്റ്റഡീസിലെ വിദ്യാര്‍ഥി കൂടിയായ ടി.കെ.ബ്ളസില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.