കര്‍ഷകര്‍ക്ക് ഇത് കണ്ണീര്‍മഴ

ഏറ്റുമാനൂര്‍: തകര്‍ത്തുപെയ്ത മഴ കാര്‍ഷിക ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് കണ്ണീര്‍മഴയായി. അയ്മനത്തെ 3000ത്തില്‍ അധികം വീടുകളില്‍ വെള്ളം കയറിയതായി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. കല്ലുമട, പുലിക്കുട്ടിശേരി, കല്ലുമട തുടങ്ങിയ സ്ഥലങ്ങളും പ്രളയജലത്തില്‍ മുങ്ങി. അയ്മനത്ത് ഹെക്ടര്‍കണക്കിന് പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തില്‍ തിരുവാര്‍പ്പ്, ഇല്ലിക്കല്‍, കുമ്മനം തുടങ്ങിയ പ്രദേശങ്ങള്‍ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. തോടുകള്‍ കൈയേറി നികത്തിയത് വെള്ളപ്പൊക്ക ദുരിതം വര്‍ധിപ്പിച്ചതായി പരാതി ഉയര്‍ന്നു. അതിരമ്പുഴ പഞ്ചായത്തിലെ 21ാം വാര്‍ഡിലെ കുറ്റിയേല്‍കവല-കൈപ്പുഴ ആശുപത്രി റോഡിന്‍െറ ഓരം ചേര്‍ന്ന് പോകുന്ന പുരാതന കൈതോട് മണ്ണിട്ടുയര്‍ത്തിയതുമൂലമാണ് ശ്രീകണ്ഠാമംഗലം ഗ്രാമം വെള്ളത്തിലായത്. ഇവിടത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. കൃഷിയിടങ്ങള്‍ മുങ്ങി. അതിരമ്പുഴ-കൈപ്പുഴ വില്ളേജുകളുടെ അതിര്‍ത്തി നിര്‍ണയിച്ചിരുന്ന ഈ തോടിന്‍െറ ഒഴുക്ക് മണ്ണിട്ട് നികത്തി തടസ്സപ്പെടുത്തിയതിനാല്‍ വെള്ളക്കെട്ടില്‍നിന്ന് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ന്നിട്ടുണ്ട്. സ്ഥലവാസികളായ കുടുംബങ്ങള്‍ ചേര്‍ന്ന് അതിരമ്പുഴ വില്ളേജ് ഓഫിസര്‍ക്ക് പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.