ലോറി വര്‍ക്ഷോപ്പിന് തീപിടിച്ച് മൂന്നരലക്ഷത്തിന്‍െറ നഷ്ടം

ചങ്ങനാശേരി: ലോറി വര്‍ക്ഷോപ്പിന് തീപിടിച്ച് മൂന്നരലക്ഷം രൂപയുടെ നഷ്ടം. ചങ്ങനാശേരി പാലാത്രചിറയില്‍ ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ആലപ്പുഴ പറവൂര്‍ 20ല്‍ചിറ അശോകന്‍െറ ഉടമസ്ഥതയിലുള്ള വര്‍ക്ഷോപ് മതുമൂല തെക്കേതില്‍ ബോബന്‍െറ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനത്തെുടര്‍ന്ന് തീപിടിച്ചെന്നാണ് പ്രാഥമികനിഗമനം. വര്‍ക്ഷോപ്പിലെ വെല്‍ഡിങ് ഉപകരണങ്ങള്‍, പണിയായുധങ്ങള്‍, ഓയില്‍, ഗ്രീസ് എന്നിവയും കെട്ടിടവും പൂര്‍ണമായി കത്തിനശിച്ചു. സാധനങ്ങള്‍ നശിച്ച ഇനത്തില്‍ 2.5 ലക്ഷം രൂപയും കെട്ടിടം കത്തിയതിന് ഒരുലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു. പുകപുറത്തേക്ക് വരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്. ചങ്ങനാശേരി അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ ഏറെപണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.