കാസര്‍കോട്: താലൂക്കിലെ വിദ്യാലയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നടത്തുന്ന നിയമനങ്ങള്‍ നിര്‍ത്തിവെച്ചു. പകരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താന്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുമ്പോള്‍ സംവരണാനുകൂല്യം നിഷേധിക്കപ്പെടുന്നു. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുമ്പോഴാണ് ക്രമവിരുദ്ധമായി വിദ്യാലയങ്ങളിലേക്ക് നിയമനം നടത്തുന്നത്. ഇത് നിര്‍ത്തിവെക്കാന്‍ മുഴുവന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഡി.ഡി.ഇ നിര്‍ദേശം നല്‍കും. തസ്തിക രൂപവത്കരണം പൂര്‍ത്തിയായാല്‍ ഒഴിവുള്ള ഇടങ്ങളില്‍ അധ്യാപകരെ നിയമിക്കാനും തീരുമാനമായി. അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാനും ഇറച്ചിക്കടകള്‍ക്ക് ലൈസന്‍സ് ഉറപ്പുവരുത്താനും തദ്ദേശഭരണ സ്ഥാപനങ്ങളോട് യോഗം നിര്‍ദേശിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഭൂമി ലഭിച്ചവര്‍ക്ക് ഉടന്‍ സ്ഥലം അളന്ന് നല്‍കാനും നികുതി സ്വീകരിക്കാനും നടപടി ത്വരിതപ്പെടുത്തും. കാസര്‍കോട് ഗവ. ആയുര്‍വേദാശുപത്രി 30 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തും. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ സെക്ഷന്‍ ഓഫിസുകള്‍ അനുവദിക്കണമെന്നും ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.