കാസര്‍കോട് നഗരസഭയില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാന്‍ അനുമതി

കാസര്‍കോട്: മുനിസിപ്പാലിറ്റി പ്രദേശത്തെ ചപ്പുചവറുകള്‍ സംസ്കരിക്കാന്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അപ്പലറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്ന പദ്ധതി ബന്ധപ്പെട്ട വിഷയ സമിതി തിരിച്ചയച്ചതിനാലാണ് അപ്പലറ്റ് കമ്മിറ്റിയുടെ പരിഗണനക്ക് വന്നത്. 20 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയത്. 35 മീറ്റര്‍ ഉയരമുള്ള ഇന്‍സിനറേറ്ററാണ് സ്ഥാപിക്കുക. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ചെമ്മട്ടംവയല്‍ ട്രഞ്ചിങ് പ്രദേശത്ത് ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നാലരലക്ഷം രൂപയുടെ മറ്റൊരു പദ്ധതി കൂടി അപ്പലറ്റ് അതോറിറ്റി അംഗീകരിച്ചു. 15 മീറ്റര്‍ ഉയരമുള്ള ഇന്‍സിനറേറ്ററിന്‍െറ ഉയരം 30 മീറ്ററായി വര്‍ധിപ്പിക്കുന്ന പദ്ധതിയാണിത്. കാസര്‍കോട് ബ്ളോക് പഞ്ചായത്ത് കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് ആടുവളര്‍ത്തല്‍ പദ്ധതി ആരംഭിക്കാനും സമിതി അംഗീകാരം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.